തന്നോട് ദേഷ്യം ഉള്ളവർക്ക് ഒരു ആഘോഷമാക്കാനുള്ള അവസരമാണ് തനിക്കെതിരെയുള്ള പീഡന പരാതിയെന്ന് മല്ലു ട്രാവലറിന്റെ പ്രതികരണം. എന്റെ പേരിൽ ഒരു പരാതിയുമായി ഒരു വ്യാജ സന്ദേശം ഞാൻ കണ്ടു. 100% വ്യാജം. മതിയായ തെളിവുകളുണ്ടെങ്കിൽ കേസിനെ നേരിടുമെന്ന് മലയാളി വ്ളോഗര്‍ മല്ലു ട്രാവലർ എന്ന ഷക്കീർ സുബാൻ ഫേസ്ബുക്കിൽ കുറിച്ചു.
എന്നൊട് ദേഷ്യം ഉള്ളവർക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണൂ ഇത് എന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട് , അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു- മല്ലു ട്രാവലര്‍ കുറിച്ചു
സൗദി അറേബ്യന്‍ യുവതിയാണ് ഷക്കിര്‍ സുബാനെതിരെ പീഡന പരാതി നല്‍കിയത്. ഇന്റര്‍വ്യു ചെയ്യാനെത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയതായി യുവതി ആരോപിച്ചു. പരാതിയെത്തുടര്‍ന്ന് ഷക്കിർ സുബാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുകയാണ്.