സ്വർണം വാങ്ങാൻ ഏറ്റവും നല്ല ദിവസമാണ് ഇന്ന. കാരണം ഈ വർഷത്തെ അക്ഷയതൃതീയ ഇന്നാണ്. എന്നാൽ അക്ഷയതൃതീയിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഇത് കാണാതെ പോകരുത്. ഈ മാസത്തെ റെക്കോർഡ് നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്.
മാർച്ചിലായിരുന്നു സ്വർണവില ആദ്യമായി 50,000 കടന്നത്. ഇത് പിന്നീട് ദിവസം കഴിയും തോറും കൂടുകയായിരുന്നു. വൈകാതെ തന്നെ വില 55,000ത്തിലേക്ക് അടുത്തു. എപ്രിൽ 19 ന് 54,500 രൂപയായിരുന്നു വില. സർവ്വകാല റെക്കോഡായിരുന്നു ഇത്. എന്നാൽ അല്പം ആശ്വാസം ലഭിച്ചത് ഈ മാസത്തിലായിരുന്നു. മെയ് ഒന്നിന് 800 രൂപ ഇടിഞ്ഞ് 52440 രൂപയായിരുന്നു പവന് വില. എന്നാൽ അടുത്ത ദിവസം വീണ്ടും സ്വർണ പ്രേമികളെ നിരാശപ്പെടുത്തി പവന് വില 53,000 ആയി.
തുടർന്നുള്ള ദിവസങ്ങളിൽ 52,600, 52,680,52,840 എന്നിങ്ങനെയായിരുന്നു പവന് വില. മെയ് 7 ന് വീണ്ടും വില വർധിച്ച് 53,080 രൂപയായി. ബുധനാഴ്ച 53,000 ആയിരുന്നു പവന് വില രേഖപ്പെടുത്തിയത്. എന്നാൽ കഴിഞ്ഞ ദിവസം സ്വർണ വിലയില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയത്. ഒരു പവന് 52,920 രൂപയാണ് വില. ഗ്രാമിന് 10 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് ഇപ്പോൾ 6615 രൂപയാണ്.
ഇത് അക്ഷയതൃതീയ ദിനത്തിൽ സ്വർണം വാങ്ങാൻ കാത്ത് നിന്നവർക്ക് ആശ്വാസമായിരുന്നു. എന്നാൽ ആ ആശ്വാസത്തിനു മണിക്കൂറുകളുടെ ആയൂസ്സ മാത്രമെ ഉണ്ടായിരുന്നുള്ളു. ഇന്ന് വീണ്ടും സ്വർണ വില ഉയർന്നു. അതും ഈ മാസത്തെ റെക്കോഡ് തുകയിൽ. ഇന്ന് ഒരു പവൻ സ്വർണത്തിന് 53,600 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് ഇപ്പോൾ 6700 രൂപയാണ്. ഇതോടെ ഒറ്റ ദിവസം കൊണ്ട് 680 രൂപയാണ് വർധിച്ചത്. ഗ്രാമിന് 85 രൂപ വര്‍ധിച്ചത്.
വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിന്റെ മൂന്നാം തിഥിയിലാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. ഈ ദിവസം മഹാവിഷ്ണു ഭൂമിയിൽ മനുഷ്യരൂപം സ്വീകരിച്ചു എന്നാണ് വിശ്വാസം. അതുകൊണ്ട് ആ ദിവസം പുതിയ നിക്ഷേപങ്ങൾ നടത്തുന്നതും സ്വർണ്ണം വാങ്ങുന്നതും ഐശ്വര്യമായി കണക്കാക്കുന്നു.