: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക AC ട്രെയിന്‍ സർവീസ് തുടങ്ങി

അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവില്‍ പുനലൂര്‍- ചെങ്കോട്ട പാതയില്‍ പ്രത്യേക എ സി ട്രെയിന്‍ ഇന്നു മുതൽ ഓടിത്തുടങ്ങി. പശ്ചിമഘട്ട മലനിരകളിലൂടെ ആദ്യമായാണ് എ സി തീവണ്ടി ഓടുന്നത്. കൊച്ചുവേളിയില്‍ നിന്നും ചെന്നൈ താംബരം വരെയാണ് പുതിയ സര്‍വീസ്. പശ്ചിമഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിച്ച് എസി ട്രെയിനില്‍ യാത്ര ചെയ്യാനുള്ള സൗകര്യമാണ് റെയില്‍വേ ഒരുക്കിയിരിക്കുന്നത്.

ജൂൺ 29 വരെ ആഴ്ചയില്‍ രണ്ടു ദിവസമാണ് സര്‍വീസ്. താംബരം – കൊച്ചുവേളി എക്സ്പ്രസ് (നമ്പർ- 06035) വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.40ന് താംബരത്തുനിന്നും സര്‍വീസ് ആരംഭിക്കും. ചെങ്കൽപട്ട് (10.08), വില്ലുപുരം (11.40), തിരുച്ചിറപ്പള്ളി (2.20 am), മധുര (4.45 am), ശിവകാശി (6.08 am), രാജപാളയം (6.35 am), തെങ്കാശി (8.15 am), ചെങ്കോട്ട (8.40 am), തെന്മല (10.05 am), പുനലൂര്‍ (11.10 am), ആവണീശ്വരം (11.29 am), കൊട്ടാരക്കര (11.43 am), കുണ്ടറ (11.58 am), കൊല്ലം (12.20 pm), കൊച്ചുവേളി (1.40 pm) എന്നിങ്ങനെയാണ് സമയക്രമം.

കൊച്ചുവേളി- താംബരം എക്സ്പ്രസ് (നമ്പർ- 06036) വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 3.35ന് കൊച്ചുവേളിയില്‍ നിന്നും സര്‍വീസ് ആരംഭിക്കും. കൊല്ലം (4.40 pm), കുണ്ടറ (4.58 pm), കൊട്ടാരക്കര (5.12 pm), ആവണീശ്വരം (5.24 pm), പുനലൂർ (5.40 pm), തെന്മല (6.25 pm), ചെങ്കോട്ട (7.55 pm), തെങ്കാശി (8.23 pm), രാജപാളയം (9.28 pm, ശിവകാശി (9.55 pm), മധുര (11.15 pm), തിരുച്ചിറപ്പള്ളി (1.45 am), വില്ലുപുരം (4.48 am), ചെങ്കൽപട്ട് (6. 23 am), താംബരം (7.35 am).

ആകെയുള്ള 16 കോച്ചുകളിൽ 14 തേർഡ് എസി ഇക്കോണമി കോച്ചുകളുമായി ട്രെയിൻ സർവീസ് നടത്തുന്നത്. കൊച്ചുവേളിയിൽ നിന്ന് താംബരത്തേക്ക് 1335 രൂപയും കൊല്ലത്ത് നിന്ന് 1275 രൂപയും കൊട്ടാരക്കരയിൽ നിന്ന് 1250 രൂപയും പുനലൂരില്‍ നിന്ന് 1220 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News