: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

മലയാളത്തിന്റേയും നെഞ്ചിൽ കുടി കൊണ്ട ‘ദളപതി’; കേരളത്തിന്റെ ദത്തുപുത്രൻ @50

ഒരു അന്യഭാഷാ ചിത്രത്തിന് കേരളത്തിൽ സ്വീകാര്യത ലഭിക്കാനുള്ള ഘടകങ്ങൾ എന്തൊക്കെ? ഗംഭീരമായ കാസ്റ്റ്, സൂപ്പർഹിറ്റ് സംവിധായകൻ, വമ്പൻ പ്രൊഡക്ഷൻ കമ്പനിയുടെ ബാനർ, ഹിറ്റ് സംഗീത സംവിധായകർ അങ്ങനെ നിരവധി ഘടകങ്ങൾ വേണം. എന്നാൽ ഇതൊന്നുമില്ലെങ്കിലും മലയാളികൾ അന്യഭാഷാ ചിത്രത്തിനായി തിയേറ്ററുകൾക്ക് മുന്നിൽ തിരക്ക് കൂട്ടും… സിനിമയുടെ ടൈറ്റിലിന് മുകളിൽ ദളപതി വിജയ് എന്ന പേര് കൂടി വേണം.

മറ്റൊരു താരത്തിനും സ്വപ്നം കാണാൻ പോലും പറ്റാത്ത സ്വീകാര്യതയാണ് വിജയ്ക്ക് കേരളത്തിൽ ലഭിക്കുന്നത്. അയാളെ മലയാളികൾ വിളിക്കുന്നത് പോലും കേരളത്തിന്റെ ദത്തുപുത്രൻ എന്നാണ്. അയാളുടെ സിനിമ റിലീസ് ചെയ്താൽ അത് കേരളത്തിലും ഒരാഘോഷമാണ്.

ലിയോ എന്ന ചിത്രം ഒരുദാഹരണമായെടുക്കാം. ലോകേഷ് കനകരാജ് ഒരുക്കിയ സിനിമയ്ക്ക് കേരളത്തിൽ ആദ്യദിനത്തിൽ 480 ഫാൻസ്‌ ഷോകൾ ഉണ്ടായിരുന്നുവെന്നാണ് ട്രേഡ് അനലിസ്റ്റായ ശ്രീധർ പിളള പറയുന്നത്. ഇത്രത്തോളം ഫാൻസ്‌ ഷോകൾ തന്നെ ഉണ്ടാകുമ്പോൾ ഫസ്റ്റ് ഡേ കളക്ഷനും നിസാരമല്ലായിരുന്നു. ആദ്യ ദിനത്തിൽ 12 കോടിയാണ് മലയാളികൾ തങ്ങളുടെ ദത്ത് പുത്രന് നൽകിയത്. അതായത് കേരളത്തിൽ നിന്ന് ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന സിനിമ ഒരു തമിഴ് ചിത്രമായി. അവിടെയും തീർന്നില്ല, സിനിമ കേരളത്തിൽ നിന്ന് ആകെ നേടിയത് 60 കോടിയിൽ അധികം രൂപയാണ്.

വിജയ് സിനിമകളോടുള്ള മലയാളികളുടെ സ്നേഹം ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല. അയാളിലെ മാസ് ഹീറോയുടെ ഉദയത്തിന് മുന്നേ തന്നെ മലയാളികൾ വിജയ് സിനിമകളെ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ റൊമാന്റിക് ചിത്രം ‘തുള്ളാത മനവും തുള്ളും’ 100 ദിവസത്തിലധികമാണ് കേരളത്തിൽ പ്രദർശിപ്പിച്ചത്. കൂടാതെ ഈ ചിത്രം കേരള ബോക്സോഫീസിൽ നിന്നും ഒരു കോടിക്ക് മുകളിൽ കളക്ട് ചെയ്യുകയുമുണ്ടായി.

ഖുഷിയും ഗില്ലിയുമെല്ലാം അതാത് സമയങ്ങളിലെ ടോപ് ഗ്രോസ്സറുകളായപ്പോൾ ഏവരും ഏറ്റുപറഞ്ഞു ഓൾ ഏരിയ അയ്യാ ഗില്ലി ഡാ… എന്ന്. 2007 ൽ പോക്കിരി എന്ന ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ ഒരു പോക്കിരി പൊങ്കൽ ആയിരുന്നു എന്ന് പറയുന്നതിൽ അതിശയോക്തിയുണ്ടാകില്ല. 100 ദിവസത്തിലധികം പ്രദർശിപ്പിച്ച സിനിമ കേരളത്തിൽ നിന്ന് മാത്രമായി ഏഴ് കോടിയോളം രൂപയാണ് നേടിയത്. വിജയ്‌യുടെ പഞ്ച് ഡയലോഗുകളും കിടിലൻ പാട്ടുകളുമെല്ലാം യുവാക്കൾക്കിടയിൽ ട്രെൻഡുമായിരുന്നു.

അടുത്ത ഏതാനും വർഷങ്ങളിൽ പുറത്തിറങ്ങിയ വിജയ് ചിത്രങ്ങൾക്ക് തമിഴ്‌നാട്ടിൽ എന്നപോലെ കേരളത്തിലും ചലനം സൃഷ്ടിക്കാനായില്ല. എന്നാൽ 2011ൽ കഥ മാറി. ആ വർഷത്തെ ദീപാവലി ദിനത്തിൽ മോഹൻ രാജയുടെ സംവിധാനത്തിൽ ഒരു വിജയ് ചിത്രം പുറത്തിറങ്ങി, കേരളത്തിൽ മാത്രം 120 തിയേറ്ററുകളിലെത്തിയ വേലായുധം. തമിഴ്‌നാട്ടിൽ പോലും ലഭിക്കാത്ത അത്ര സ്വീകാര്യതയായിരുന്നു സിനിമയ്ക്ക് കേരളത്തിൽ നിന്ന് കിട്ടിയത്.

അതൊരു തുടക്കം മാത്രമായിരുന്നു. തൊട്ടടുത്ത വർഷം എ ആർ മുരുഗദോസ് ലീവിന് വന്നൊരു പട്ടാളക്കാരനെ കളത്തിൽ ഇറക്കിയപ്പോൾ കേരളത്തിലെ തിയേറ്ററുകളിൽ ഒരു ബോക്സോഫീസ് സുനാമി തന്നെയായിരുന്നു. ചിത്രം കാണാനെത്തിയവരുടെ തിരക്ക് മൂലം പല തിയേറ്ററുകൾക്ക് മുന്നിലെ റോഡുകളിലും ട്രാഫിക് ബ്ലോക്കുണ്ടായതായാണ് തുപ്പാക്കിയുടെ ചരിത്രം. കേരളത്തിൽ നിന്ന് മാത്രമായി 10 കോടിയിലധികം രൂപ നേടിയ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ പറഞ്ഞു വിജയ്‌യുടെ അടുത്ത ചിത്രത്തിനായി ഐ ആം വെയ്റ്റിംഗ് എന്ന്.

വിജയ് സിനിമകൾക്ക് കേരളത്തിൽ ഈ സ്വീകാര്യതയാണെങ്കിൽ വിജയ് തന്നെ കേരളത്തിലേക്ക് വന്നാലോ? ഗോട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനായി വിജയ് തിരുവനന്തപുരത്ത് വന്നപ്പോഴുണ്ടായ ജനത്തിരക്ക് തന്നെയാണ് അതിനുള്ള മറുപടി.

എന്തുകൊണ്ടാണ് മലയാളികൾക്കിടയിൽ മറ്റാർക്കും ലഭിക്കാത്ത സ്വീകാര്യത വിജയ്ക്ക് ലഭിക്കുന്നത്? വിജയ് സിനിമകൾ പ്രേക്ഷകർക്ക് ഒരു വിഷ്വൽ ട്രീറ്റ് ആയതുകൊണ്ട് തന്നെയാകാം. പാട്ടും ഡാൻസും ആക്ഷനും പഞ്ച് ഡയലോഗുകളുമെല്ലാമായി ഒരു തലമുറയെ തിയേറ്ററുകളിൽ ത്രസിപ്പിച്ചിരുത്താൻ വിജയ് സിനിമകൾക്ക് കഴിഞ്ഞിട്ടുണ്ട്. തിയേറ്ററിൽ രണ്ടര മണിക്കൂർ എല്ലാം മറന്ന് ആഘോഷിക്കാൻ ഒരുങ്ങിയായിരിക്കും പ്രേക്ഷകർ ഓരോ വിജയ് സിനിമയ്ക്കും പോകുന്നത്. അവർക്ക് വേണ്ടതെല്ലാം ആ സിനിമകളിൽ നിന്ന് ലഭിക്കുകയും ചെയ്യും.

പലരും അയാളെ കളിയാക്കുന്ന ‘രക്ഷകൻ’ വേഷങ്ങളും അതിനൊരു ഘടകമാണ്. പ്രേക്ഷകർക്ക് സ്വരമുയർത്താൻ തോന്നുന്ന പ്രശ്നങ്ങളിൽ ഓൺസ്‌ക്രീനിൽ വിജയ് വിരൽ ചൂണ്ടും. അത് കാണുന്ന പ്രേക്ഷകരുടെ മനസ്സിൽ അയാൾ ‘സ്വന്തം അണ്ണൻ’ ആയി മാറും. അതുകൊണ്ടും കഴിയുന്നില്ല, അയാളുടെ മാനറിസം, ഡാൻസ് നമ്പറുകൾ ഇതെല്ലാം എല്ലാത്തരം പ്രേക്ഷകരെയും ത്രസിപ്പിക്കുന്നവയാണ്. അതിനാൽ സ്‌കൂൾ, കോളേജ് പരിപാടികളാവട്ടെ, നാട്ടിലെ കലാപരിപാടികളാവട്ടെ വിജയ്‌യുടെ ഗാനങ്ങളില്ലാതെ മുന്നോട്ട് പോകില്ല.

ഇനി വരുന്ന വിജയ് ചിത്രങ്ങൾക്കും ഇതുവരെ ഉണ്ടായിരുന്ന ആരവങ്ങളും ആഘോഷങ്ങളും ബോക്സോഫീസ് റെക്കോർഡുകളും ഉണ്ടാകുമെന്നതിൽ തർക്കമില്ല, കാരണം വിജയ് എന്ന ബ്രാൻഡ് അത്രത്തോളം ആരാധകരെ സ്വാധീനിച്ചു. എന്നാൽ തന്റെ 69 -ാമത് ചിത്രം കൂടി കഴിഞ്ഞാൽ തന്റെ ആരാധകർക്കായി ദളപതി ഇനി വെള്ളിത്തിരയിലെത്തില്ല, ബോക്സോഫീസ് രക്ഷകന്റെ മറ്റൊരവതാരം ഇനി ഉണ്ടാകില്ല. വിജയ് എന്ന നടൻ വെള്ളിത്തിരയിൽ നിന്ന് അരങ്ങൊഴിയുമ്പോൾ അത് തമിഴകത്തിന്റെ മാത്രമല്ല, അയാളെ ദത്തെടുത്ത് നെഞ്ചോടുചേർത്ത മലയാളികളുടെ കൂടി തീരാനഷ്ടമാണ്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News