: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

ടി20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ; ഇംഗ്ലണ്ടിനെ 68 റൺസിന് തകർത്തു

ഗയാന: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ. ഇം​ഗ്ലണ്ടിനെ 68 റൺസിന് തകർത്താണ് രോഹിത് ശർമ്മയും സംഘവും വീണ്ടുമൊരു കലാശപ്പോരിന് തയ്യാറെടുക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. ഇം​ഗ്ലണ്ടിന്റെ മറുപടി 103 റൺസിൽ അവസാനിച്ചു. തോൽവി അറിയാതെയാണ് ഇന്ത്യൻ ടീമിന്റെ ഫൈനൽ പ്രവേശനം.

ടോസ് നേടിയ ഇം​ഗ്ലണ്ട് ഫിൽഡിം​ഗിനിറങ്ങി. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യൻ വെടിക്കെട്ട്. 39 പന്തിൽ 57 റൺസുമായി ഇന്ത്യൻ സ്കോർ 100 കടത്തിയ ശേഷമാണ് രോഹിത് പുറത്താകുന്നത്. സൂര്യകുമാർ യാദവ് 36 പന്തിൽ 47 റൺസെടുത്ത് ക്യാപ്റ്റന് പിന്തുണ നൽകി. 23 റൺസുമായി ഹാർദ്ദിക്ക് പാണ്ഡ്യയും 17 റൺസുമായി പുറത്താകാതെ രവീന്ദ്ര ജഡേജയും അവസാന ഓവറുകളിൽ ഇന്ത്യൻ സ്കോർ മുന്നോട്ട് നയിച്ചു.

മറുപടി പറഞ്ഞ ഇം​ഗ്ലണ്ടിനായി ക്യാപ്റ്റൻ ജോസ് ബട്ലർ ഭേദപ്പെട്ട തുടക്കം നൽകി. 15 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 23 റണ്‍സെടുത്ത ബട്ലർ മടങ്ങിയതോടെ ഇം​ഗ്ലണ്ട് തകർച്ചയിലേക്ക് നീങ്ങി. പിന്നീട് വന്നവരിൽ ഹാരി ബ്രൂക്ക് 25, ജെഫ്ര ആർച്ചർ 21 എന്നിവർ മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ഇന്ത്യയ്ക്കായി കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവർ മൂന്ന് വിക്കറ്റുകളെടുത്തു. ജസ്പ്രീത് ബുംറ രണ്ടും വിക്കറ്റും വീഴ്ത്തി.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News