കല്പറ്റ: സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിനാണ് വയനാട് സാക്ഷ്യം വഹിച്ചത്. മുണ്ടക്കൈയിലും ചൂരൽ മലയിലും ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ സഹായിക്കാൻ പ്രവാസി സംഘടന ഇൻകാസ് യുഎഇ തീരുമാനിച്ചു. 10 വീടുകളും ആദ്യ ഗഡു സാമ്പത്തിക സഹായമായി അഞ്ചു ലക്ഷം രൂപയും നൽകാൻ തീരുമാനിച്ചു.
അതേസമയം, വയനാട് ദുരന്തബാധിതർക്ക് വിപിഎസ് ലേക്ഷോർ ആശുപത്രി ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. ഒരു കോടി രൂപയുടെ പ്രധാനപ്പെട്ട മരുന്നുകളും മെഡിക്കൽ സാമഗ്രികളും വയനാട്ടിൽ എത്തിക്കും. അടിയന്തരമായി ആവശ്യമുള്ള മരുന്നുകളും മെഡിക്കൽ സാമഗ്രികളും എത്തിക്കുക. പിന്തുണ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ആവശ്യപ്പെട്ട പട്ടികയിൽ നിന്നുള്ള മരുന്നുകൾ എത്തിക്കും.
വിവിധ മേഖലകളിൽ നിന്ന് ദുരന്തബാധിതര്‍ക്ക് സഹായം ലഭിച്ചു വരുകയായണ്. വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് വീട് വെച്ച് നല്‍കുമെന്നാണ് എഐവൈഎഫ് അറിയിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭവനരഹിതരായ 10 കുടുംബങ്ങളെ വീട് വെച്ച് കൊടുക്കും. സർക്കാർ പ്രഖ്യാപിക്കുന്ന പാക്കേജുകള്‍ക്കൊപ്പം ഇത് പൂർത്തീകരിക്കുമെന്ന് എഐവൈഎഫ് നേതാക്കൾ പറഞ്ഞു.