തിരുവനന്തപുരം: മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് വെച്ചെന്നു സന്ദേശം. വിമാനം ഉടൻ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങും. ലാൻഡിംഗിന് മുമ്പ് സുരക്ഷ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് സുരക്ഷാ വിഭാഗം. 8 മിനിറ്റിനുള്ളിൽ വിമാനം ലാൻഡ് ചെയ്യും. തിരുവനന്തപുരത്ത് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബോംബ് വെച്ചതായി വാർത്ത ലഭിച്ചു. ഇത് വ്യാജ വാർത്തയാണ്. അതിനിടെ ഭീഷണി സന്ദേശങ്ങൾ വന്നതിനെ തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കി. നേരത്തേയും നിരവധി തവണ വ്യാജ ബോബ് ഭീഷണി സന്ദേശങ്ങളുണ്ടായിട്ടുണ്ട്.
കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ ജിഷ്ണു, മലപ്പുറം സ്വദേശിയായ ഫഹദ് എന്നിവരെയാണ് ക്രൈബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. …