ഇടുക്കി: ചിന്നക്കനാലിലെ ഏലത്തോട്ടത്തിൽ വീണ്ടും കാട്ടാനക്കൂട്ടം എത്തി. രാവിലെ 9 മണിയോടെ ശങ്കരപാണ്ഡ്യമെട്ടിന് സമീപം സ്ഥിതിചെയ്യുന്ന രംഗസ്വാമിയുടെ ഏലത്തോട്ടത്തിലാണ് കാട്ടാനക്കൂട്ടം എത്തിയത്. ഈ സമയത്ത് തൊഴിലാളികൾ തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്നു.
ശബ്ദം കേട്ട് തൊഴിലാളികൾ ഓടി മാറി. കാട്ടാനക്കൂട്ടത്തിനു മുന്നിൽ നിന്ന് രക്ഷപ്പെടാൻ തൊഴിലാളികൾ മരത്തിന്റെ മുകളിൽ കയറി. ഏകദേശം ഒരു മണിക്കൂറോളം ഭീതി വിതറി കാട്ടാനക്കൂട്ടം ബോഡിമെട്ട് ഭാഗത്തേക്ക് നീങ്ങി.
ഇതിനിടെ, കോതമംഗലത്ത് കാട്ടാനക്കുട്ടി ഒരു കിണറ്റിൽ വീണു. വനപാലകരും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആനക്കുട്ടിയെ പുറത്തെടുത്തു. ഇന്നലെ രാത്രി 9 മണിയോടെയാണ് കാട്ടാനക്കൂട്ടത്തിൽ നിന്ന് തെറ്റി ആനക്കുട്ടി ഒരു വീടിന് സമീപത്തെ കിണറ്റിൽ വീണത്. ഇത് കോതമംഗലത്തെ ആദിവാസി കോളനിക്ക് സമീപമാണ്.