കണ്ണുകളുടെ ആരോഗ്യത്തെ നിലനിർത്തുന്നത് നമ്മുടെ ആകെ ആരോഗ്യത്തിന് അനിവാര്യമാണ്. വിവിധ കാരണങ്ങളാൽ കണ്ണുകളുടെ ആരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ചില വിറ്റാമിനുകളുടെ കുറവ് കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കാം. വിറ്റാമിനികളാൽ സമ്പുഷ്ടമായ സമീകൃതാഹാരം കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. നേത്രാരോഗ്യത്തിനായി ഒമേഗ-3 ഫാറ്റി ആസിഡുകൾ, സിങ്ക് എന്നിവയോടൊപ്പം ആവശ്യമായ മറ്റ് വിറ്റാമിനുകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
1. വിറ്റാമിന്‍ A
കണ്ണിന്റെ പുറം പാളിയായ കോർണിയയുടെ ആരോഗ്യ സംരക്ഷണത്തിന് വിറ്റാമിൻ എ അനിവാര്യമാണ്. ഇത് കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കുകയും, കണ്ണുകളുടെ ആകെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ക്യാരറ്റ്, മധുരക്കിഴങ്ങ്, ചീര, മറ്റ് ഇലക്കറികൾ, മുട്ട, പാൽ, മാമ്പഴം, പപ്പായ തുടങ്ങിയ വിറ്റാമിൻ എ സമൃദ്ധമായ ഭക്ഷണങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്.
2. വിറ്റാമിന്‍ C
ശക്തമായ ആൻറിഒക്സിഡന്റായ വിറ്റാമിൻ സി കണ്ണുകളുടെ ആരോഗ്യ സംരക്ഷണത്തിൽ സഹായകരമാണ്. ഇത് കണ്ണിലെ രക്തക്കുഴലുകൾക്ക് സംരക്ഷണം നൽകുകയും, തിമിരം, മാക്യുലർ ഡീജനറേഷൻ പോലുള്ള അവസ്ഥകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഓറഞ്ച്, സ്ട്രോബെറി, ബെൽ പെപ്പർ, ബ്രോക്കോളി, പേരയ്ക്ക, കിവി, നാരങ്ങ എന്നിവയെ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഉചിതമാണ്.
3. വിറ്റാമിൻ E
വിറ്റാമിൻ ഇ ഒരു ശക്തമായ ആൻറിഒക്സിഡന്റായി പ്രവർത്തിച്ച് കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഇത് തിമിരം, മാക്യുലർ ഡീജനറേഷൻ പോലുള്ള അവസ്ഥകളുടെ സാധ്യത കുറയ്ക്കുന്നതിൽ സഹായിക്കുന്നു. ഈ വിറ്റാമിൻ ലഭിക്കാൻ ബദാം, സൂര്യകാന്തി വിത്തുകൾ, നിലക്കടല, അവക്കാഡോ, ചീര എന്നിവയെ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
4. വിറ്റാമിൻ D
കുറഞ്ഞ വിറ്റാമിൻ ഡി അളവ് ഡ്രൈ ഐ സിന്‍ഡ്രോം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതിനാൽ, നിങ്ങളുടെ ഭക്ഷണത്തിൽ സാൽമൺ മത്സ്യം, അയല, ഫോർട്ടിഫൈഡ് പാൽ, മുട്ടയുടെ മഞ്ഞക്കരു എന്നിവ ഉൾപ്പെടുത്താൻ ശ്രമിക്കുക.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധൻ അല്ലെങ്കിൽ ന്യൂട്രീഷനിസ്റ്റിന്റെ ഉപദേശം തേടിയ ശേഷം മാത്രമേ ആഹാരക്രമത്തിൽ മാറ്റം വരുത്തേണ്ടതുള്ളൂ.