ബെംഗളൂരു: ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും, ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത കുറവാണ്. അദ്ദേഹത്തിന് ഇതുവരെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്ട്രേലിയയിലേക്ക് അയക്കേണ്ടതാണോ എന്നതില്‍ ബിസിസിഐയുടെ തീരുമാനം ഇതുവരെ വന്നിട്ടില്ല. അയക്കേണ്ട സമയത്തെക്കുറിച്ചും വ്യക്തതയില്ല. ഷമി ഇപ്പോഴും ഫിറ്റ്‌നെസ് പരിശോധനയില്‍ ആണ്.
ബിസിസിഐയുടെ ബെംഗളൂരു ആസ്ഥാനമായ സെന്റര്‍ ഓഫ് എക്സലന്‍സിന്റെ സ്പോര്‍ട്സ് സയന്‍സ് വിഭാഗം ഇതുവരെ വ്യക്തമായ റിപ്പോര്‍ട്ട് ബിസിസിഐക്ക് സമര്‍പ്പിച്ചിട്ടില്ല. ഡിസംബര്‍ 1ന് ഷമിയെ പരിശോധിക്കാന്‍ ബിസിസിഐ സംഘം രാജ്‌കോട്ടിലേക്ക് പോയിരുന്നു. അവിടെ ബംഗാളിന് വേണ്ടി സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിച്ചുകൊണ്ടിരിക്കുകയാണ് ഷമി. താരത്തിന്റെ പുരോഗതി നിരീക്ഷിക്കുന്നതിനായി സംഘം അവിടെ ഉണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് ഇപ്പോഴും ബിസിസിഐക്ക് ലഭിച്ചിട്ടില്ല. ഇനിയും വൈകുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
മുഷ്താഖ് അലിയില്‍ ബംഗാളിന് വേണ്ടി ഏഴ് കളികളില്‍ നിന്ന് എട്ട് വിക്കറ്റാണ് ഷമി നേടിയത്. 34 കാരനായ പേസര്‍, ഒരു വര്‍ഷത്തെ പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുകയാണ്. നന്നായി കളിക്കുന്നുവെങ്കിലും ഒരു ടെസ്റ്റിലെ അഞ്ച് ദിവസമാണ്.