കൈതി 2 എന്ന ചിത്രത്തിന്റെ പ്രതീക്ഷയിലാണ് തമിഴകം. ലോകേഷ് കനകരാജ് സിനിമാ യൂണിവേഴ്‌സിന്റെ തുടക്കം കൈതിയിലാണ്. വലിയ വിജയമായ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നത് ആകര്‍ഷണീയമാണ്. കൈതി 2-ന്റെ ഒരു അപ്‍ഡേറ്റ് ആണ് സിനിമാ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.
സാം സി എസാകും സംഗീത സംവിധായകൻ എന്നത് പുതിയ വിവരമാണ്. കൈതിയുടെയും സംഗീതം സാം സി എസ്സാണ് ഒരുക്കിയത്. 2025-ൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് സംവിധായകൻ ലോകേഷ് കനകരാജിന്റെ പദ്ധതിയെന്ന് റിപ്പോർട്ട് ചെയ്യുന്നു. കൈതി കാർത്തിയുടെ പേരെടുത്ത ഒരു ഹിറ്റ് ചിത്രമാണ്.
സംവിധായകൻ ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ ചിത്രം വിജയ് നായകനായ ലിയോയാണ്. വിജയ് നായകനായപ്പോൾ, പ്രതീക്ഷകൾക്കപ്പുറം ഒരു വിജയമായാണ് ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട്ടിൽ ഈ ചിത്രം ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയിട്ടുണ്ട്. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.
വിജയ്‍യുടെ ലിയോ ആഗോളതലത്തിൽ 620 കോടി രൂപയിലധികം വരുമാനം നേടിയതായി അറിയുന്നു.