ലഖ്നൗ: ഉത്തർപ്രദേശിൽ മൈഗ്രേഷൻ പരിപാടിയിൽ പങ്കെടുത്ത നേരിയമംഗലം നവോദയ സ്കൂളിലെ വിദ്യാർഥികളെ മർദിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബല്ലിയ നവോദയ സ്കൂളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന മൈഗ്രേഷൻ പ്രോഗ്രാമിൽ 26 കുട്ടികൾ പങ്കെടുക്കുന്നു.
കഴിഞ്ഞ ദിവസം രാത്രി ബഹ്രിയ സ്കൂളിൽ മലയ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചതായി രക്ഷിതാക്കൾ പറയുന്നു. മർദനമേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്ന് നേരിയമംഗലം നവോദയ സ്കൂൾ അധികൃതർ അറിയിച്ചു.