തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നടിയും പൊതുപ്രവർത്തകയുമായ ഷബാന ആസ്മി മുഖ്യാതിഥിയായിരുന്നു. ഹോങ്കോംഗ് സംവിധായകൻ അൻ ഹുയിക്ക് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ലഭിച്ചു.