പത്തനംതിട്ട: തുടർച്ചയായ മൂന്നാം ദിവസവും ശബരിമലയിൽ തീർഥാടകരുടെ എണ്ണം 75,000 കടന്നു. കനത്ത മഴയെ അവഗണിച്ച് പതിനായിരക്കണക്കിന് തീർഥാടകരാണ് സന്നിധാനത്തേക്ക് ഒഴുകിയെത്തുന്നത്. വൃശ്ചിക ത്രികാർത്തിക ദിനമായ ഇന്നലെ 78,483 തീർഥാടകർ ദർശനം നടത്തി.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് തീർഥാടകരുടെ സുരക്ഷ ഏകോപിപ്പിക്കാൻ സംയുക്ത യോഗം ചേർന്നു. നിലവിൽ തീർഥാടകർക്ക് യാതൊരു നിയന്ത്രണവുമില്ല. വനപ്രദേശങ്ങളിൽ വഴുക്കലുണ്ടാകാൻ സാധ്യതയുള്ളതിനാൽ കെനാന പാതയിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു.