ന്യൂയോര്‍ക്ക്: ഉപയോക്താവിന്റെ ഇഷ്ടാനുസൃതമായ പ്രധാന വാർത്തകൾ ഓഡിയോ രൂപത്തിൽ അവതരിപ്പിക്കുന്ന എഐ ഫീച്ചർ അവതരിപ്പിച്ചു ഗൂഗിള്‍. ‘ഡെയ്ലി ലിസൺ’ എന്ന പേരിലാണ് ഈ ഫീച്ചർ അറിയപ്പെടുന്നത്. ഉപയോക്താവിന്റെ ന്യൂസ് സെർച്ച് ഹിസ്റ്ററി, ഡിസ്കവര് ഫീഡ് ആക്റ്റിവിറ്റികൾ എന്നിവയെ അടിസ്ഥാനമാക്കി, ഏറ്റവും പുതിയ വാർത്തകളുടെ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പുകൾ ഗൂഗിള്‍ ഒരുക്കുന്നു. ഈ ഫീച്ചർ ഒരു വാർത്താ പോഡ്കാസ്റ്റിന് സമാനമാണ്. നിലവിൽ, ഈ പുതിയ ഫീച്ചർ യു.എസിൽ മാത്രമാണ് ലഭ്യമാക്കപ്പെട്ടിരിക്കുന്നത്.
അമേരിക്കയിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ പുതിയൊരു ന്യൂസ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ടെക്സ്റ്റ് രൂപത്തിലുള്ള വാർത്തകൾ ഓഡിയോയിൽ മാറ്റുന്ന ഈ ഫീച്ചർ ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി ലഭ്യമാണ്. പ്ലേ, പോസ്, റിവൈൻഡ്, മ്യൂട്ട് തുടങ്ങിയ ഓപ്ഷനുകൾ ഈ ഓഡിയോ ഫീച്ചറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദിവസങ്ങളും പ്രത്യേകതകളും അടിസ്ഥാനമാക്കി ഗൂഗിൾ ഫോട്ടോസ് ഇപ്പോൾ സ്വയം ക്രിയേറ്റ് ചെയ്യുന്ന മെമ്മറിസ് എഡിറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്, ഗൂഗിൾ ഫോട്ടോ ആപ്പ് തുറക്കുക, സ്ക്രീനിന്റെ മുകളിലുള്ള മെമ്മറിസ് ടാപ്പ് ചെയ്യുക, എഡിറ്റ് ചെയ്യേണ്ട മെമ്മറി തിരഞ്ഞെടുക്കുക. ആവശ്യമുള്ള ഫോട്ടോയും വീഡിയോയും ചേർത്ത് റീഅറേഞ്ച് ചെയ്യാം. ആകർഷകമായ ക്യാപ്ഷൻ, വിവരണം എന്നിവ നൽകുകയും, വിവിധ പ്ലാറ്റ്ഫോമുകളിൽ ഇത് പങ്കുവയ്ക്കാനുള്ള അവസരം ലഭിക്കും.