പ്രയാഗ്‌രാജ്: മഹാകുഭമേളയിലെ തിരക്കിലും തിരക്കിലും 30 പേർ മരിച്ച ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണ സമിതിയുടെ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മൂന്ന് അംഗങ്ങളടങ്ങിയ സംഘം ഇന്ന് പോലീസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. ഇതോടൊപ്പം, പൊലീസ് സംഭവത്തെക്കുറിച്ച് സമാന്തരമായി അന്വേഷണം നടത്തും. ദുരന്തം വലിയ പാഠമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.
ഉന്നത ഉദ്യോഗസ്ഥരെ കുംഭമേള നഗരിയിൽ സന്ദർശിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഭക്തർക്കുള്ള സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണം. കുംഭമേള ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഈ സംഭവത്തിൽ അദ്ദേഹം അതീവ ദുഃഖം പ്രകടിപ്പിച്ചു.
മരിച്ചവരിൽ 5 പേരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറും. അതേസമയം, ജുഡീഷ്യൽ അന്വേഷണം കണ്ണിൽ പൊടിയിടാനാണ്, സംഭവത്തിലെ പ്രതി സർക്കാർ തന്നെയാണെന്ന് പ്രതിപക്ഷം വിമർശിച്ചു.