കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ മക്കളുമായി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മകൾ ഭർത്താവിന്റെ വീട്ടിൽ നേരിട്ട ക്രൂര പീഡനത്തെക്കുറിച്ച് കോട്ടയത്ത് ആത്മഹത്യ ചെയ്ത ഷൈനിയുടെ അച്ഛൻ കുര്യാക്കോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. മരിച്ചതിന് മുൻപ് നോബി ഫോൺ വിളിച്ച് ഷൈനിയോട് “കുഞ്ഞുങ്ങളെയും കൊണ്ട് ഇരിക്കാതെ പോയി മരിച്ചുടേ” എന്ന് പറഞ്ഞതായി അദ്ദേഹം പറഞ്ഞു. ഷൈനി നോബിയുടെ വീട്ടിൽ നിന്ന് ഇറങ്ങി വന്നതല്ല, മറിച്ച് ഇറക്കി വിട്ടതാണെന്നും കുര്യാക്കോസ് വ്യക്തമാക്കി.