തിരുവനന്തപുരം: നവ ദമ്പതികളെ പുഴയിൽ വീണ് കാണാതായി. തിരുവനന്തപുരം പള്ളിക്കലിലാണ് സംഭവം. കടയ്ക്കൽ സ്വദേശികളായ സിദ്ദിഖ് നൗഫി എന്നിവരെയാണ് കാണാതായത്. അഞ്ച് ദിവസം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
പുഴയ്ക്ക് സമീപത്തുള്ള പാറയിൽ കയറി നിന്നു ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ബന്ധു വീട്ടിൽ വിരുന്നിനു എത്തിയതായിരുന്നു ഇരുവരും.