കുട്ടിക്കാലത്തെ ഒരു സ്വപ്നം യാഥാർത്ഥ്യമായപ്പോൾ, ബെംഗളൂരു സ്വദേശിനിയായ രചന മഹാദിമാനെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ആ വീഡിയോ വെറും എട്ട് ദിവസത്തിനുള്ളിൽ 17 ലക്ഷം ആളുകൾ കണ്ടു. രചനയുടെ കുട്ടിക്കാല സ്വപ്നം ഒരു പ്രീമിയർ പദ്മിനി സ്വന്തമാക്കുക എന്നതാണ്. ചിത്രങ്ങൾ വരയ്ക്കാനും നന്നായി വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള രചന, തന്റെ വിൻറേജ് കാറിനെ എങ്ങനെ ഇഷ്ടപ്പെടാൻ തുടങ്ങിയുവെന്ന് വീഡിയോയിൽ പറയുന്നു. വീഡിയോയുടെ താഴെ നിരവധി ആളുകൾ അവരുടെ സ്വപ്ന കാറുകളോടൊപ്പം നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
വിൻറേജ് കാറായ പ്രീമിയർ പദ്മിനി രചനയുടെ കുട്ടിക്കാല സ്വപ്നങ്ങളുടെ ഭാഗമായിരുന്നു. വിലകൂടിയ കാറുകളോടല്ല, ക്ലാസിക് കാറുകളോടാണ് തന്റെ പ്രിയം എന്ന് രചന പറയുന്നു. “ഞാൻ എന്നെ തന്നെയാണ് സമ്മാനിക്കുന്നത്. എന്റെ ജന്മദിനത്തിനായി ഞാൻ ഒരു കാർ വാങ്ങി. അത് എന്റെ സ്വപ്നങ്ങളുടെ കാറാണ്. ഞാൻ കുട്ടിയായിരുന്നപ്പോൾ മുതൽ ഈ കാറിനെക്കുറിച്ച് സ്വപ്നം കാണുകയായിരുന്നു,” ഇൻസ്റ്റാഗ്രാമിലെ വീഡിയോയിൽ രചന മഹാദിമാനെ പറയുന്നു. വർഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം, ഒരു പദ്മിനി സ്വന്തമാക്കുമ്പോൾ, കഴിഞ്ഞ രണ്ട് വർഷമായി…