: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

‘ജയിലർ’ തരം​ഗം തീരും മുൻപ് പുതിയ പ്രഖ്യാപനം; ആവേശത്തിൽ മോഹൻലാൽ ആരാധകർ

രജനികാന്ത് നായകനായി എത്തിയ ജയിലറിന്റെ ആവേശമാണ് സോഷ്യൽ മീഡിയയിൽ എങ്ങും. നെൽസൺ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മാത്യു എന്ന കാമിയോ വേഷത്തിന് വൻവരവേൽപ്പാണ് സിനിമാപ്രേമികൾ നൽകി കൊണ്ടിരിക്കുന്നത്. ജയിലർ തരം​ഗം എങ്ങും കൊടുമ്പിരി കൊണ്ടിരിക്കെ മോഹൻലാലിന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.

ജീത്തു ജോസഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ടൈറ്റിലുമായി ബന്ധപ്പെട്ട അപ്ഡേറ്റാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. ഓ​ഗസ്റ്റ് 12 ശനിയാഴ്ച ടൈറ്റിൽ പുറത്തുവിടും. വൈകുന്നേരം അഞ്ച് മണിക്കാകും അനൗൺസ്മെന്റ്. ഇതുമായി ബന്ധപ്പെട്ട പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിന്‍റെ 33മത് ചിത്രം കൂടിയാണിത്. ഈ മാസം തന്നെ സിനിമയുടെ ഷൂട്ടിം​ഗ് തുടങ്ങുമെന്നാണ് വിവരം.

ട്വൽത്ത് മാന് ശേഷം മോഹൻലാൽ- ജീത്തു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രം, ദൃശ്യം 3 ആയിരിക്കുമെന്ന തരത്തിൽ പ്രചരങ്ങൾ നടന്നിരുന്നു. എന്നാൽ ദൃശ്യം ഫ്രാഞ്ചൈസി ആയിരിക്കില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. അതേസമയം, ജയിലറിന്റെ ആവേശം തീരും മുൻപ് എത്തിയ പ്രഖ്യാപനത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ ഇപ്പോൾ.

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ഇന്നാണ് ജയിലര്‍ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ആദ്യ ഷോ മുതല്‍ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. രജനികാന്തിനും മോഹന്‍ലാലിനും ഒപ്പം ശിവരാജ് കുമാറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രമ്യ കൃഷ്ണനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയിലറില്‍ വിനായകന്‍ ആണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്.

‘വൃഷഭ’ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പ്രധാനമായും തെലുങ്കിലും മലയാളത്തിലുമായി നിര്‍മ്മിക്കപ്പെടുന്ന ദ്വിഭാഷാ ചിത്രം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും രാജ്യമൊട്ടാകെ റിലീസ് ചെയ്യും. 200 കോടിയാണ് ബജറ്റ്. നന്ദകിഷോര്‍ ആണ് സംവിധാനം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News