മലയാളി ആരാധകരുടെ പ്രിയ താരപുത്രിയാണ് മീനാക്ഷി ദിലീപ്. മഞ്ജു വാര്യരുടെയും ദിലീപിന്റെയും ഏക മകളായ മീനാക്ഷി സോഷ്യൽ മീഡിയയിൽ എന്നും സജീവമാണ്. താരപുത്രിയുടെ എല്ല വിശേഷങ്ങളും ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
മഞ്ജു-ദിലീപ് ജോഡിയുടെ മകൾ എന്നത് തന്നെയാണ് മീനാക്ഷിക്ക് ഇത്രയേറെ സ്വീകാര്യത സിനിമാപ്രേമികൾക്കിടയിലുണ്ടാകാൻ കാരണം.അച്ഛൻ ദിലീപിന്റെ ഒപ്പം പല പരിപാടികളിലും മീനാക്ഷി കൂടാറുണ്ട്. കഴിഞ്ഞ ദിവസം ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം ‘പവി കെയർടേക്കർ’ ഓഡിയോ ലോഞ്ച് താരപ്രൗഢമായ സദസിൽ നിർവഹിക്കപ്പെട്ടു. ചടങ്ങിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കാണാം. ആ പരിപാടിയിലും മീനാക്ഷി ദിലീപ് എത്തിയിരുന്നു.അച്ഛന്റെ വിജയങ്ങള്‍ എന്നും ആഘോഷിക്കുന്ന മകളാണ് മീനാക്ഷി. എന്നാല്‍ അച്ഛന്റെ സിനിമാ പ്രമോഷനുകള്‍ ഒന്നും തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ നടത്താറില്ല. എന്നാൽ ഇപ്പോഴിതാ ദിലീപിനെ മാധ്യമങ്ങള്‍ ആഘോഷത്തോടെ പൊതിയുന്ന ഒരു ചിത്രമാണ് മീനാക്ഷി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിയ്ക്കുന്നത്.
വളരെ മനോഹരമായ ചിത്രം, പവി കെയര്‍ ടേക്കര്‍ എന്ന ഏറ്റവും പുതിയ ദിലീപ് ചിത്രത്തിലെ പാട്ടിനൊപ്പമാണ് പോസ്റ്റ്.വിനീത് കുമാര്‍ സംവിധാനം ചെയ്ത ചിത്രം പവി കെയർ ടേക്കർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. കാലങ്ങള്‍ക്ക് ശേഷം വീണ്ടും ദിലീപ് തന്റെ പഴയ ജോണര്‍ സിനിമകളിലൂടെ തിരിച്ചെത്തി എന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം. അച്ഛനെ ഓർത്ത് എന്നും അഭിമാനിക്കുന്നുവെന്ന് മീനാക്ഷി പറയാതെ പറയുന്നതാണ് ഈ പോസ്റ്റ്.