: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

പേരുകൊണ്ട് കൗതുകമായ ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രം; ‘സിബിൽ സ്കോർ’ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ

ശ്രീനാഥ് ഭാസിയെ (Sreenath Bhasi) നായകനാക്കി ശശിധര കെ.എം. രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ സിനിമ ‘സിബിൽ സ്കോർ’ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. വിവേക് ശ്രീകണ്ഠയ്യാ ആണ് ചിത്രം നിർമിക്കുന്നത്. കന്നടയിലെ പ്രമുഖ പ്രൊഡക്ഷൻസ് കമ്പനിയായ മോഷൻസ് ഫാക്ടറി ഗ്രൂപ്പും ലെമൺ പ്രോഡക്ഷൻസും ചേർന്ന് മലയാളത്തിൽ ഒരുക്കുന്ന സിനിമ തികഞ്ഞ ഒരു സറ്റയർ ആയിരിക്കുമെന്നാണ് സൂചന.

ഡോട്ടർ ഓഫ് പർവതമ്മ, ഷുഗർലെസ് (രചന – സംവിധാനം), വീരം എന്നീ ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ശശിധര കെ.എം. നിർമ്മാതാവും ബിസിനസ്സുകാരനുമായ വിവേക് , ശ്രീകണ്ഠയ്യാ തനുജ, വീരം, ക്ഷേത്രപതി എന്നീ സിനിമകളുടെ കോ പ്രൊഡ്യൂസർ കൂടിയാണ്. ശ്രീനാഥ് ഭാസിക്ക് പുറമേ സോഹൻ സീനുലാൽ, ദീപക് പ്രിൻസ് എന്നിവരും പ്രമുഖ മലയാളി താരങ്ങളും ഏതാനും കന്നട താരങ്ങളും അണിനിരക്കുന്നു.

സംവിധായകനും നിർമ്മാതാവും മറ്റ് അണിയറപ്രവർത്തകരും ഉൾപ്പടെ കന്നടയില്‍ നിന്നുള്ള പ്രൊഡക്ഷൻസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഹിറ്റ് സിനിമയായ ‘മഞ്ഞുമ്മൽ ബോയ്സിന്’ ശേഷം ശ്രീനാഥ് ഭാസി എത്തുന്ന ‘സിബിൽ സ്കോർ’ന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കുന്നത് പ്രദീപ്‌ നായർ ആണ്. മ്യൂസിക്‌ പി സ് ജയ്ഹരി. എഡിറ്റർ – സോബിൻ കെ സോമൻ. ആർട്ട്‌ – ത്യാഗു തവനൂർ. കോ ഡയറക്ടർ – സംജി എം ആന്റണി. ഡയലോഗ്സ് – അർജുൻ ടി സത്യൻ. കോ പ്രൊഡ്യൂസർ – ദീപു കരുണാകരൻ / ലെമൺ പ്രൊഡക്ഷൻസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷാജി ഫ്രാൻസിസ്. പ്രൊജക്റ്റ്‌ ഡിസൈൻ – എസ് മുരുഗൻ. ചീഫ് അസോസിയേറ്റ് – ശ്രീരാജ് രാജശേഖരൻ. ക്രീയേറ്റീവ് ഹെഡ് – ശരത് വിനായക്. മേക്കപ്പ് – പ്രദീപ്‌ വിതുര. കോസ്‌റ്റ്യും – ബുസി ബേബി ജോൺ. ഡിസൈൻ – മാ മി ജോ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സെന്തിൽ കുമാർ. പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്. ബാനർ – ഇ എഫ് ജി. സ്റ്റിൽസ് – ജയപ്രകാശ് പയ്യന്നൂർ. മാർക്കറ്റിംഗ് ഒബ്സ്ക്യൂറ.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News