ആമിർ പള്ളിക്കാലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമൂട് നായകനായി ഡിസംബർ 20-ന് തിയറ്ററുകളിലേക്ക് എത്തുന്ന “ഇ ഡി” എന്ന ചിത്രത്തിന്റെ എക്സ്ട്രാ ഡീസന്റ് പ്രൊമോ സോംഗ് പുറത്തിറങ്ങി. അങ്കിത് മേനോന്റെ സംഗീത സംവിധാനത്തിൽ വൈക്കം വിജയലക്ഷ്മി, തിരുമാലി, അങ്കിത് മേനോൻ എന്നിവരാണ് നരഭോജി എന്ന ഗാനം ആലപിച്ചിരിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ ഈ ഗാനം യൂട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിച്ചു. വിനായക് ശശികുമാറും തിരുമാലിയും ചേർന്ന് ചിത്രത്തിന് വരികൾ എഴുതിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയ ഇ ഡി എന്ന ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച പ്രതികരണങ്ങൾ ലഭിച്ചിരിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ രസകരമായ കൂട്ടായ്മയാണ് ഈ സിനിമയുടെ പ്രധാന ആകർഷണം, എന്ന് അണിയറക്കാർ വ്യക്തമാക്കുന്നു. സഹ അഭിനേതാക്കൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു. വിനയപ്രസാദ്, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത്, അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്.
പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേർന്ന് ഇ ഡി നിർമ്മിക്കുന്നു. ഇ.ഡി (എക്സ്ട്രാ ഡീസന്റ്) എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീ.