: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

‘അണ്ടര്‍ടേക്കറും തോറ്റ് പോകും’; മലയാളി പ്രീവെഡ്ഡിംഗ് ഷൂട്ട് നെറ്റിസണ്‍സിനിടെ വൈറല്‍ !

വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന പ്രീവെഡ്ഡിംഗ് ഷൂട്ടുകള്‍ പലപ്പോഴും അതിന്‍റെ വ്യത്യസ്തതകള്‍ കൊണ്ട് വൈറലാകാറുണ്ട്. ചിലപ്പോള്‍ വിചിത്രമായ സ്ഥലത്തിന്‍റെ പ്രത്യേകതയില്‍ മറ്റ് ചിലപ്പോള്‍ ഷൂട്ടിനായി ഉപയോഗിച്ച വസ്തുക്കളുടെ പ്രത്യേകത കൊണ്ടൊക്കെ ഇത്തരത്തിലുള്ള പ്രീ വെഡ്ഡിംഗ് ഷൂട്ടുകള്‍ നെറ്റിസണ്‍സ് ഏറ്റെടുക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കപ്പെട്ട ഒരു പ്രീ വെഡ്ഡിംഗ് ഷൂട്ട്, വരനും വധുവും വ്യത്യസ്ത ഫോട്ടോയ്ക്ക് വേണ്ടി എടുത്ത അധ്വാനത്തിന്‍റെ പേരിലാണ് വൈറലായിരിക്കുന്നത്. Hasna Zaroori Hai എന്ന ട്വിറ്റര്‍ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു,’ “അണ്ടർടേക്കർ” പ്രീവെഡ്ഡിംഗ് ഷൂട്ട്. വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലായി. ഒറ്റ ദിവസം കൊണ്ട് ഏതാണ്ട് ആറ് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടത്.

പിങ്ക് നിറത്തിലുള്ള ഗൗൺ ധരിച്ച വധുവും കാഷ്വലായി നീല ജീന്‍സും പിങ്ക് ബനിയനും ധരിച്ച വരനുമാണ് വീഡിയോയില്‍ ഉള്ളത്. ഒരു റബര്‍ തോട്ടത്തില്‍ വച്ചാണ് വീഡിയോ ഷൂട്ട്. വീഡിയോയുടെ തുടക്കത്തില്‍ വരനും വധുവും മുഖാമുഖം നില്‍ക്കുന്നു. പിന്നാലെ ഇരിക്കട്ടെയെന്ന് പറഞ്ഞ് വരന്‍ വധുവിന്‍റെ മുന്നില്‍ കുത്തിയിരിക്കുകയും വധു വരന്‍റെ തേളിലേക്ക് തന്‍റെ കാലുകള്‍ എടുത്ത് വയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വധുവിന്‍റെ ഭാരവും വരന്‍റെ ഇറുകിയ വസ്ത്രങ്ങളും ഈ ഉദ്യമം ഏറെ നേരം നീണ്ട് നില്‍ക്കുന്നു. ഈ സമയമത്രയും മലയാള സിനിമയിലെ ചില ഡയലോഗുകള്‍, പ്രത്യേകിച്ചും സുരജ് വെഞ്ഞാറമൂടിന്‍റെ ചില വളിപ്പന്‍ തമാശാ ഡയലോഗുകളാണ് കേള്‍ക്കാന്‍ കഴിയുക. ഒടുവില്‍ വധു റബര്‍ മരത്തിന്‍റെ സഹായത്തോടെ വരന്‍റെ തോളില്‍ കയറാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നു. പിന്നാലെ ക്യാമറാ അസിസ്റ്റന്‍റിന്‍റെ സഹായത്തോടെ വരന്‍ ഒരു വിധത്തില്‍ വധുവിനെ തോളില്‍ കയറ്റുന്നു. പിന്നെ വീഡിയോയില്‍ ഒരു ഇമേജാണ് പ്രത്യക്ഷപ്പെടുന്നത്. വരന്‍റെ തോളില്‍ കാല്‍ തൂക്കിയിട്ട് വധു തലകീഴായി കിടക്കുന്ന ചിത്രം. ഈ ചിത്രത്തിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു വീഡിയോയില്‍ നമ്മള്‍ കണ്ടത്. “അണ്ടർടേക്കർ ഇതിൽ അഭിമാനിക്കണം,” എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് നല്‍കിയ കമന്‍റ്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News