: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

ന്യൂട്ടൺ സിനിമയുടെ “ഫാമിലി” ക്ക് മികച്ച ചിത്രത്തിനുള്ള അംഗീകാരം. മികച്ച സംവിധായകനും മികച്ച സിനിമക്കും നാമനിര്‍ദ്ദേശം

കൊച്ചി: തുർക്കി അന്താരാഷ്ട്ര ഹാലികാർനസസ് ചലച്ചിത്രമേളയിൽ മലയാള സിനിമക്ക് അംഗീകാരം. ന്യൂട്ടൻ സിനിമ നിർമിച്ച “ഫാമിലി” എന്ന ചിത്രമാണ് മേളയിലെ മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത മാസം നടക്കുന്ന മെൽബൺ ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.എം) രണ്ട് നോമിനേഷനുകളും ചിത്രത്തിന് ലഭിച്ചു. സംവിധായകനായ ഡോൺ പാലത്തറക്ക് മികച്ച സംവിധായകനുള്ള നാമനിർദ്ദേശം ലഭിച്ചപ്പോൾ ഫാമിലിയെ മികച്ച സിനിമക്കാണ് പരിഗണിക്കുന്നത്.

റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലായിരുന്നു ഫാമിലിയുടെ വേൾഡ് പ്രീമിയർ നടത്തിയിരുന്നത്. ആദ്യ പ്രദർശനം മുതൽ വലിയ ജനസമ്മിതി നേടിയ ചിത്രം മികച്ച നിരൂപക പ്രശംസയും സ്വന്തമാക്കിയിരുന്നു. ഡോൺ പാലത്തറയുടെ ഒരേസമയം ചിന്തിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന സംവിധാന ശൈലിയിലാണ് ഫാമിലി ഒരുക്കിയിട്ടുളളത്.

നമുക്ക് ചുറ്റുമുള്ള കുടുംബവും സമൂഹവും അതിന്റെ നിക്ഷിപ്ത താല്പര്യങ്ങളെ എങ്ങനെ രഹസ്യമാക്കി വെക്കുന്നു എന്ന് നിർഭയമായി തുറന്നു കാണിക്കുന്ന ചിത്രത്തിൽ വിനയ് ഫോർട്ട്, ദിവ്യ പ്രഭ, നിൽജ കെ. ബേബി, മാത്യു തോമസ്, ആർഷ ബൈജു തുടങ്ങി പ്രതിഭാധനരായ ഒരുപിടി അഭിനേതാക്കളാണ് അവരുടെ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്. .

ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ അക്ഷമരാക്കി പിടിച്ചിരുത്തുന്ന സിനിമയാണ് ഫാമിലി എന്ന് ചിത്രത്തിന്റെ നിർമാതാവായ സനിറ്റ ചിറ്റിലപ്പിള്ളി പറഞ്ഞു. ഡോണിന്റെ ബോൾഡായ സംവിധാന മികവ് മാത്രമല്ല, ആഴത്തിൽ ചിന്തിക്കാനും ആത്മ പരിശോധന നടത്താനും പ്രേരിപ്പിക്കുന്നു എന്നത് കൂടിയാണ് സിനിമയെ മനോഹരമാക്കുന്നത്.

എല്ലാ കുടുംബങ്ങളിലും ചർച്ച ചെയ്യേണ്ട ഒരു പിടി കാര്യങ്ങളാണ് ഫാമിലി മുന്നോട്ട് വെക്കുന്നത്. കുടുംബത്തോടൊപ്പം തീയേറ്ററിൽ പോയിരുന്ന് കാണേണ്ട സിനിമയാണിതെന്നും സനിറ്റ കൂട്ടിച്ചേർത്തു. ഹാലികാർനസസ് ചലച്ചിത്രമേളയിൽ അംഗീകാരം ലഭിച്ചതിലും സിനിമയെ കുറിച്ച് നല്ല അഭിപ്രായങ്ങൾ കേൾക്കുന്നതിലും സന്തോഷമുണ്ടെന്ന് ഡോൺ കൂട്ടിച്ചേർത്തു.

റോട്ടർഡാം, തുർക്കി, മെൽബൺ എന്നിവക്ക് പുറമേ ബെംഗളൂരു, നൂഡൽഹി ഹാബിറ്റാറ്റ്, ഇൻസ്ബ്രക്ക്, എൻ.ഐ.ടി.ടി.ഇ മാംഗ്ലൂർ തുടങ്ങിയ ലോക പ്രശസ്തമായ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും പ്രദർശിപ്പിച്ചിരുന്നു. ഇൻസ്ബ്രക്ക് ചലച്ചിത്ര മേളയിലും ഫാമിലിക്ക് മികച്ച ചിത്രത്തിനുള്ള നോമിനേഷൻ ലഭിച്ചിരുന്നു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News