ചലച്ചിത്ര ലോകം പണം നിറഞ്ഞ ഒരു മേഖലയാണ്. പ്രതിഫലത്തിൽ മറ്റേതെങ്കിലും രംഗത്തേക്കാൾ മുൻപിലാണ് സിനിമാ വ്യവസായം എന്ന് കരുതപ്പെടുന്നു. ഏറ്റവും സമ്പന്നനായ നടൻമാരുടെ ആസ്തികൾ എത്രയെന്ന് അറിയുന്നത് അതിശയകരമായിരിക്കും. ഇന്ത്യൻ താരങ്ങളിൽ ഷാരൂഖ് ഖാൻ ആണ് ഏറ്റവും സമ്പന്നൻ.
നടൻ ഷാരൂഖ് ഖാന്റെ ആസ്തി 7300 കോടിയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമയുമാണ് ഷാരൂഖ്. ഐപിഎല്ലിൽ ഉള്ള പങ്കാളിത്തം ബോളിവുഡ് താരത്തിന്റെ സമ്പത്ത് വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ഒരു സിനിമയ്ക്ക് 250 കോടി രൂപയുടെ പ്രതിഫലം ലഭിക്കുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
സമ്പത്ത് സംബന്ധിച്ചുള്ള രണ്ടാം സ്ഥാനത്തെ താരത്തെ അറിയുമ്പോൾ സിനിമാ പ്രേക്ഷകർ ഞെട്ടും. ബോളിവുഡ് നടന്മാരെ പിന്നിലാക്കിക്കൊണ്ട് തെന്നിന്ത്യൻ താരം നാഗാർജുനയാണ് രണ്ടാം സ്ഥാനത്ത്. നാഗാർജുനയുടെ ആകെ ആസ്തി 3310 കോടി രൂപയാണ്. തെന്നിന്ത്യയിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ താരം മുൻനിരയിൽ നിൽക്കുന്നു. മുൻനിരയിലെ പല താരങ്ങൾക്കും സിനിമ മാത്രമല്ല, പരസ്യങ്ങൾ, മറ്റ് വരുമാന മാർഗങ്ങൾ, ബിസിനസുകൾ എന്നിവയും വലിയ ആസ്തിയായി മാറുന്നു. ഇന്ത്യയിൽ സ്വന്തമായ നിർമ്മാണ കമ്പനികളുള്ള നിരവധി താരങ്ങൾ ഉണ്ട്.