മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ പനി ബാധിച്ചയാൾക്ക് നിപയെന്ന് സംശയം. നിപ രോഗലക്ഷണങ്ങൾക്കായി രോഗി നിരീക്ഷണത്തിലാണ്. രോഗിയുടെ ഉമിനീർ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.
നിരീക്ഷണത്തിലുള്ള രോഗിക്ക് കോഴിക്കോട് നിപ ബാധിച്ചവരുമായി യാതൊരു ബന്ധവുമില്ല. രോഗിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. കോഴിക്കോട് കൂടാതെ മലപ്പുറം, കണ്ണൂർ ജില്ലകളിലും ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.