അമിത വണ്ണം പലരേയും അലട്ടുന്ന പ്രശ്നമാണ്. നിങ്ങളും തടി കുറയ്ക്കാനുള്ള യാത്രയിലാണോ? എന്നാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഭക്ഷണ ക്രമം, വ്യായാമം തുടങ്ങിയവയൊക്കെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളിൽ പ്രധാനപ്പെട്ടതാണ്. എന്നാൽ നിങ്ങൾ ചെയ്യുന്ന ചെയ്യുന്ന ചില അബദ്ധങ്ങൾ തടി കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നു. എന്താണ് ആ അബദ്ധങ്ങൾ എന്ന് വിശദാമിയ അറിയാം…
ഭക്ഷണം ഒഴിവാക്കരുത്: തടി കുറയ്ക്കാൻ തുടങ്ങുമ്പോൾ ഭൂരിഭാഗവും ആദ്യം ചെയ്യുന്ന കാര്യം എന്താണെന്നു വെച്ചാൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കും. അധിക കിലോ കുറയ്ക്കാനുള്ള പരിഹാരമല്ല ഭക്ഷണം ഉപേക്ഷിക്കുന്നത്. അത് നിങ്ങൾക്ക് തിരിച്ചടിയാകും. ശരീരഭാരം ആരോഗ്യകരമായി കുറയ്ക്കണം. കലോറി കുറവുള്ള ഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കും.
നാരുകൾ ഒഴിവാക്കരുത്: ഭക്ഷണം നിയന്ത്രിക്കുമ്പോൾ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കരുത്. ഫൈബർ ദഹനം വർദ്ധിപ്പിക്കാനും മെറ്റബോളിസം വേഗത്തിലാക്കാനും കലോറി വേഗത്തിൽ കത്തിക്കാനും സഹായിക്കുന്നതാണ്. അമിത സമ്മർദ്ദം: ചിലപ്പോൾ നമ്മുടെ തിരക്കുകൾ നമ്മുടെ കോർട്ടിസോളിൻ്റെ അളവ് ഉയർത്തും. സമ്മർദ്ദത്തിൻ്റെ ആഴവും അതുണ്ടാക്കുന്ന സമ്മർദ്ദവും നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല. ഇത് സ്ട്രെസ് ഹോർമോണുകൾ അമിതമായി ഉണ്ടാക്കി ഭാരം വർദ്ധിക്കാൻ കാരണമാകും.
പായ്ക്ക് ചെയ്ത് വാങ്ങുന്ന ഭക്ഷണങ്ങൾ: പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ലേബലുകൾ വായിക്കുക. ചിലപ്പോൾ പായ്ക്ക് ചെയ്ത ആരോഗ്യകരമായ ഭക്ഷണങ്ങൾ നിങ്ങൾ കരുതുന്നത് പോലെ ആരോഗ്യകരമാകണമെന്നില്ല. അഡിറ്റീവുകൾ, പ്രിസർവേറ്റീവുകൾ മുതലായവയുടെ അപകടസാധ്യതകൾ ഉണ്ടാവാം. കഴിയുന്നത്ര വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുക.
വെള്ളം: ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് ശരീരഭാരം കുറയ്ക്കുന്നതിനും ശരീരത്തിന്റെ ആരോഗ്യം നിലനിർത്താനും ഏറ്റവും അത്യാവശ്യമായ കാര്യം ആണ്. വെള്ളം കുടിക്കാതിരുന്നാൽ ഇത് നിർജ്ജലീകരണത്തിനും അനാവശ്യമായ ദാഹത്തിനും കാരണമാകും.വെള്ളം കുടിക്കുന്നത് മെറ്റാബോളിസം നിരക്ക്, പേശികളുടെ ആരോഗ്യം, വിഷവസ്തുക്കളെ പുറന്തള്ളാൻ എന്നിവയെ സഹായിക്കും.
ഉറക്കക്കുറവ്: ഉറക്കം അത്യാവശ്യമാണ്. കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് മോശമായി ബാധിക്കും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഉറക്കത്തന്റെ കാര്യത്തിൽ വളരെ ശ്രദ്ധിക്കണം. ശരീരത്തി മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും. മുതിർന്നവർക്ക് കുറഞ്ഞത് 7 – 8 മണിക്കൂറെങ്കിലും നല്ല ഉറക്കം വേണം.