പ്രോട്ടീൻ പൗഡറുകളോട് അമിതമായ ഉപയോഗം ഇന്ന് ആളുകളിൽ കൂടിവരുന്നതായാണ് കാണുന്നത്. ഇത്തരം പ്രോട്ടീന്‍ പൗഡറുകള്‍ ആര്‍ക്കൊക്കെ വേണം, ഇവയുടെ സ്ഥിരമായ ഉപയോഗം ഏതെങ്കിലും വിധത്തില്‍ ദോഷം ചെയ്യുമോ എന്ന കാര്യങ്ങൾ ചിന്തിക്കാതെ ഉപയോഗിക്കുന്നലരാണ് മിക്കവരും. ഇതേക്കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഡോ. സുൾഫി നൂഹു. ജിം ട്രെയിനർമാർ പറയുന്നതനുസരിച്ചുള്ള പ്രോട്ടീൻ പൗഡർ വാങ്ങി കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഡോക്ടറുടെ കുറിപ്പ്.
തലച്ചോർ മുതൽ കിഡ്നി വരെ കാർന്നു തിന്നുന്ന ഘടകങ്ങൾ അടങ്ങിയതാണ് ഇത്തരം പ്രോട്ടീൻ പൗഡറുകളെന്നും ജിം ട്രെയിനർ നൽകിയ ഉപദേശം സ്വീകരിച്ച ഡെന്‍റൽ കോളേജ് വിദ്യാർഥി ഇപ്പോൾ തന്‍റെ ചികിത്സയിലാണെന്നും ഡോ. സുൽഫി നൂഹു വിവരിച്ചു. ഇത്തരം പ്രോട്ടീൻ പൗഡറുകളിൽ പലതിനും ഏഴായിരം രൂപയോളമാണെന്നും ഡോക്ടർ കുറിക്കുന്നു. അതിനുപകരം വീട്ടിലെ ചിക്കൻ, മുട്ട, മീൻ, പയർ, കപ്പലണ്ടി തുടങ്ങിയവയ ധാരാളം പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണങ്ങളാണ് തിരഞ്ഞെടുക്കേണ്ടതെന്നും കുറിപ്പിലുണ്ട്.