തണുപ്പ് മൂലമോ മറ്റോ ഉണ്ടാകുന്ന തൊണ്ടവേദനയ്ക്ക് പെട്ടെന്ന് ആശ്വാസം നൽകുന്ന ചില ഭക്ഷണപാനീയങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ചിക്കൻ/വെജിറ്റബിൾ സൂപ്പ്
ഇളം ചൂടുള്ള ചിക്കൻ/വെജ് സൂപ്പ് കുടിക്കുന്നത് തൊണ്ടവേദനയ്ക്ക് പെട്ടെന്ന് ആശ്വാസം നൽകും.
തേന്‍
ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയതാണ് തേന്‍. അതിനാല്‍ തേന്‍ കുടിക്കുന്നത് തൊണ്ടവേദനയ്ക്ക് ആശ്വാസമേകാന്‍ സഹായിക്കും.
ഇഞ്ചി ചായ
ഇഞ്ചിക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്. തൊണ്ടവേദന മാറ്റാനുള്ള കഴിവ് ഇവയ്ക്കുണ്ട്. അതിനാൽ, നിങ്ങളുടെ ഡയറ്റില്‍ ഇഞ്ചി ചായ ഉൾപ്പെടുത്തുന്നതിലൂടെ, നിങ്ങളുടെ തൊണ്ടവേദനയ്ക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കും.
ഉപ്പിട്ട ഇളം ചൂടുവെള്ളം
ഇളം ചൂടുള്ള ഉപ്പുവെള്ളം കുടിക്കുകയോ തൊണ്ടയിൽ പിടിക്കുകയോ ചെയ്യുന്നത് തൊണ്ടവേദനയ്ക്ക് പെട്ടെന്ന് ആശ്വാസം നൽകും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.