: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

ഇന്തോനേഷ്യയിൽ പ്രളയം; 28 പേർ മരിച്ചതായി റിപ്പോർട്ട്‌

ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയായ വെസ്റ്റ് സുമാത്രയിലുണ്ടായ മിന്നൽപ്രളയത്തിൽ കുട്ടികളടക്കം 28 പേർ മരിച്ചതായി റിപ്പോർട്ട്. നാല് പേരെ കാണാതായി. ഇവർക്കായുള്ള തിരച്ചില്‍ തുടരുന്നുവെന്ന് റെസ്ക്യൂ ടീം മേധാവി അബ്ദുൾ മാലിക് പറഞ്ഞു . അതേസമയം മരണസംഖ്യയും നാശനഷ്ടവും കൂടാനാണു സാധ്യതയെന്ന് റിപ്പോർട്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പ്രദേശത്ത് ശക്തമായ മഴ തുടരുകയാണെന്നും ഇതിനെ തുടർന്ന് പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ അഗം, തനഹ് ദാതാർ ജില്ലകളിൽ ശനിയാഴ്ച രാത്രി 10:30 മുതൽ പ്രളയ ഭീഷണി നേരിടുകയാണെന്നും പ്രാദേശിക സുരക്ഷ ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

കനത്ത മഴയും ഉരുള്‍പൊട്ടലും കാരണം പ്രദേശത്ത് കല്ലുകളും ചെളിയും അടിഞ്ഞതായും 84 ഭവന യൂണിറ്റുകളും 16 പാലങ്ങളും നശിച്ചതായും റിപ്പോര്‍ട്ട്. ഈ പ്രദേശത്ത് രണ്ട് മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ പ്രളയാണ് ഇത്.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News