: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

ഹജ്ജ് 2024: തീർത്ഥാടകർക്കായി ഹറമൈൻ ഹൈ സ്പീഡ് ട്രെയിനുകൾ 3800ലേറെ സർവീസ് നടത്തുമെന്ന് സൗദി റെയിൽവേ

ഹജ്ജിനായെത്തുന്ന തീർത്ഥാടകർക്കായി ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ 3800 ലധികം സർവീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ച് സൗദി റെയിൽവേ മന്ത്രാലയം. മുൻ വർഷത്തെ അപേക്ഷിച്ച് 430 പുതിയ സർവീസുകൾ കൂടി ഉൾപ്പെടുത്തിയിട്ടുള്ളതായി അധികൃതർ അറിയിച്ചു. ഇതോടെ 16 ലക്ഷം ആളുകൾക്ക് ഹറമൈൻ വഴി യാത്ര നടത്താൻ സാധിക്കും. ദുൽ ഖഅദ 1 ആയ മെയ് 9 മുതൽ ദുൽ ഹിജ്ജ 19 ആയ ജൂൺ 25 വരെയുള്ള തിരക്കേറിയ ദിവസങ്ങളിൽ ശരാശരി 126 സർവീസുകൾ വരെ റെയിൽവെ നടത്തുമെന്നാണ് വിവരം.

മക്ക, മദീന, ജെദ്ദ എന്നീ ടെർമിനലുകളും സുലയ്മാനിയാ ജില്ലയും, കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയും ഉൾപ്പെടെ അഞ്ചോളം പ്രധാന സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ പാത. പ്രധാനമായും തീർത്ഥാടക ആവശ്യങ്ങളെ മുൻ നിർത്തി 2018ലാണ് ഹറമൈൻ പ്രവർത്തനമാരംഭിച്ചത്. 453 കിലോമീറ്റർ ദൈർഘ്യമുള്ള ഡബിൾ റെയിൽവേ ലൈൻ ട്രെയിനുകൾ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ നിന്നാണ് സർവീസ് നടത്തുന്നത്. വിമാനത്തവളവുമായി നേരിട്ട് ബന്ധമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ കൂടിയാണിത്. 105,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്റ്റേഷന് നിലവിൽ ആറ് പ്ലാറ്റ്ഫോമുകളുണ്ട്. അത്യാധുനിക സിഗ്നലിംഗ്, കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളുള്ള ഹറമൈൻ ആഗോള തലത്തിലെ ഏറ്റവും വേഗതയേറിയ 10 ട്രെയിനുകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിലും തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിലും ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ മുഖ്യ പങ്ക് വഹിക്കുന്നു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News