: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

ഹിജ്‌റ പുതുവര്‍ഷാരംഭം; അബുദാബിയില്‍ പാര്‍ക്കിങ് ഫീസും ടോള്‍ ചാര്‍ജും ഒഴിവാക്കി

അബുദാബി: ഹിജ്‌റ പുതുവര്‍ഷാരംഭം പ്രമാണിച്ച് അബുദാബിയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. അബുദാബി മുന്‍സിപ്പാലിറ്റി വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ ആണ് സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചത്.

ജൂലൈ 21 വെള്ളിയാഴ്ച എമിറേറ്റില്‍ പാര്‍ക്കിങ് ഫീസും ടോള്‍ നിരക്കും ഈടാക്കില്ലെന്നാണ് അറിയിപ്പ്. നാളെ മുതല്‍ ശനിയാഴ്ച രാവിലെ 7.59 വരെയാണ് സൗജന്യ പാര്‍ക്കിങ് ആനുകൂല്യം ലഭിക്കുക. അവധിക്കാലത്ത് ട്രക്ക് പാര്‍ക്കിങും സൗജന്യമാണ്. എന്നാല്‍ ട്രക്കുകള്‍ നിശ്ചിത പാര്‍ക്കിങ് ഏരിയകളില്‍ കൃത്യമായി പാര്‍ക്ക് ചെയ്യണം. രാത്രി 9 മണി മുതല്‍ രാവിലെ എട്ട് വരെ റെസിഡന്‍ഷ്യല്‍ പാര്‍ക്കിങ് സ്ഥലങ്ങളില്‍ പാര്‍ക്കിങ് ഒഴിവാക്കണം. ദര്‍ബ് ഗോള്‍ ഗേറ്റ് സംവിധാനവും വെള്ളിയാഴ്ച സൗജന്യമായിരിക്കും.

ഹിജ്‌റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് ദുബൈയിലും സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിരുന്നു. ജൂലൈ 21 വെള്ളിയാഴ്ച ദുബൈയില്‍ പാര്‍ക്കിങ് സൗജന്യമാണെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചു. പെയ്ഡ് പാര്‍ക്കിങ് സോണുകളില്‍ പാര്‍ക്കിങ് ഫീസ് ഈടാക്കില്ല. എന്നാല്‍ മള്‍ട്ടി ലെവല്‍ ടെര്‍മിനലുകളില്‍ ഈ ആനുകൂല്യം ബാധകമല്ല.

എമിറേറ്റ്സിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഹിജ്‌റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് മൂന്ന് ദിവസത്തെ അവധിയാണ് ആകെ ലഭിക്കുക. കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍, പെയ്ഡ് പാര്‍ക്കിങ് സോണുകള്‍, ബസുകള്‍, മെട്രോ, ട്രാം, ജലഗതാഗതം, സര്‍വീസ് പ്രൊവൈഡര്‍ സെന്റര്‍ എന്നിവയുടെ സമയക്രമത്തില്‍ മാറ്റമുള്ളതായും ആര്‍ടിഎ അറിയിച്ചിട്ടുണ്ട്. സര്‍വീസ് പ്രൊവൈഡര്‍ സെന്റര്‍, കസ്റ്റമര്‍ ഹാപ്പിനസ് സെന്റര്‍ എന്നിവ ജൂലൈ 21ന് അടച്ചിടും. ജൂലൈ 22 ശനിയാഴ്ചയാവും ഇവ തുറന്നു പ്രവര്‍ത്തിക്കുകയെന്ന് ആര്‍ടിഎ അറിയിച്ചു. ഉംറമൂല്‍, അല്‍ കഫാഫ്, ദേയ്‌റ, അല്‍ ബര്‍ഷ, ആര്‍ടിഎ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാര്‍ട്ട് കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News