കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിലെ ടേക്ക്ഓഫിനിടെ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ 18 മൃതദേഹങ്ങൾ കണ്ടെടുത്തു. ജീവനക്കാരടക്കം 19 പേർ യാത്ര ചെയ്ത വിമാനത്തിൽ നിന്നും പൈലറ്റ് മാത്രമാണ് രക്ഷപ്പെട്ടത് . കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് നടത്തുന്നതിനിടെ ശൗര്യ എയർലൈൻസിൻ്റെ വിമാനമാണ് തകർന്ന് വീണത്. ബുധനാഴ്ച്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …