അബുദാബി: റസിഡൻ്റ് വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നവർക്ക് പിഴയില്ലാതെ രാജ്യം വിടാൻ യുഎഇ ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചു. സെപ്തംബർ 1 മുതൽ രണ്ട് മാസത്തേക്കാണ് ഇളവ് ലഭിക്കുക. ഈ കാലയളവിൽ നിങ്ങൾക്ക് പുതിയ വിസയിലേക്ക് മാറുകയോ രാജ്യം വിടുകയോ ചെയ്യാം. ഐഡൻ്റിഫിക്കേഷൻ, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി എന്നിവയ്ക്കായുള്ള യുഎഇ ഫെഡറൽ അതോറിറ്റിയാണ് ഗ്രേസ് പിരീഡ് നൽകുന്നത്.
ഉചിതമായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്ന ആർക്കും പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാം. നിലവിൽ, നിയമം ലംഘിച്ച് രാജ്യത്തേക്ക് മടങ്ങുന്നതിന് പകരം യുഎഇയിൽ തുടരുന്നവർക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്. കാലാവധി കഴിഞ്ഞ് ആദ്യ ദിവസം മടങ്ങുകയാണെങ്കിൽ ഔട്ട് പാസ് ഉൾപ്പെടെ 300 ദിർഹം പിഴ അടയ്‌ക്കേണ്ടി വരും. ഓരോ അധിക ദിവസത്തിനും 50 ദിർഹം വീതം പിഴ ചുമത്തും.