കീവ്: ഇന്ത്യ എപ്പോഴും സമാധാനത്തിൻ്റെ പക്ഷത്തായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉക്രെയ്‌നിന് മാനുഷിക സഹായം ലഭിച്ചാൽ സഹകരിക്കുമെന്ന് പ്രധാനമന്ത്രി വൊളോദിമിര്‍ സെലന്‍സ്‌കിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 1991-ൽ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി രാജ്യം സന്ദർശിക്കുന്നത് ചരിത്രപരമാണെന്ന് പ്രസിഡൻ്റ് വൊളോദിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചു.
ഇന്ത്യ എപ്പോഴും സമാധാനത്തിൻ്റെ പക്ഷത്താണ്. നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ മാനുഷിക കാഴ്ചപ്പാടിൽ എന്ത് സഹായം വേണമെങ്കിലും നിങ്ങളോടൊപ്പം നില്‍ക്കുമെന്ന ഉറപ്പ് നല്‍കുന്നു’; മോദി പറഞ്ഞു. ഉക്രെയ്നിൻ്റെ പരമാധികാരത്തെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും എല്ലാ യുഎൻ ഉടമ്പടികളും ഒരുപോലെ മാനിക്കപ്പെടേണ്ടതുണ്ടെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയിൽ സെലൻസ്‌കി പറഞ്ഞു.