: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

17 കാരി തൂങ്ങി മരിച്ച കേസ്; പോസ്റ്റ്മോർട്ടത്തിൽ പീഡനത്തിനിരയായെന്ന് കണ്ടെത്തൽ, യുവാവ് അറസ്റ്റിൽ

പാലക്കാട്: പാലക്കാട് അലനല്ലൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി തൂങ്ങി മരിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അലനല്ലൂർ ചേലക്കുന്ന് സ്വദേശി 24 കാരനായ സാഗർ ബിജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്.

കഴിഞ്ഞ മെയിലാണ് 17 കാരിയായ പെൺകുട്ടിയെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൻ്റെ മനോവേദനയിലാണ് ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീടാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിൽ മരണത്തിൽ അസ്വഭാവികത കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ ലഭിച്ചു. ഫോൺ കോളുകളും, മറ്റും സംബന്ധിച്ച് നടത്തിയ പരിശോധനയിലാണ് 24 കാരനായ വെളുത്തമത്ത് വീട്ടിൽ സാഗർ ബിജുവുമായി പെൺകുട്ടിക്ക് ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയത്. പ്രതിയെ മണ്ണാർക്കാട് കോടതി റിമാന്റ് ചെയ്തു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News