വിഴിഞ്ഞം തുറമുഖത്ത് രണ്ടാമത്തെ കപ്പൽ ഉടൻ എത്തും. കാലാവസ്ഥ പ്രതികൂലമായത് കാരണമാണ് രാവിലെ 8 മണിക്ക് എത്തേണ്ടിയിരുന്ന ഷെൻ ഹുവ 29 കപ്പൽ തുറമുഖത്ത് എത്താൻ വൈകുന്നത്.
കഴിഞ്ഞമാസം 24നാണ് ചൈനയിലെ ഷാങ്ഹായ് തുറമുഖത്തുനിന്ന് ഷെൻ ഹുവ 29 വിഴിഞ്ഞം തുറമുഖത്തേക്ക് യാത്രതിരിച്ചത്. 6 ക്രെയിനുകളാണ് കപ്പലിൽ ഉള്ളത്. ഇന്ന് രാവിലെ 8 മണിയോടെ കപ്പൽ തുറമുഖത്തെത്തും എന്നായിരുന്നു കണക്ക് കൂട്ടൽ . എന്നാൽ പ്രതികൂല കാലാവസ്ഥ കപ്പൽ എത്തുന്നതിന് തടസമായി.
ശക്തമായ തിരമാലയാണ് തീരത്തുള്ളത്. കാലാവസ്ഥ അനുകൂലമാകുന്നതോടെ ഷെൻഹുവ 29 പുറം കടലിൽ നങ്കൂരമിടും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ മാസം 25നും, ഡിസംബര്‍ 15നുമായി മറ്റ് കപ്പലുകൾ കൂടി വിഴിഞ്ഞം തീരത്ത് എത്തും.
തുറമുഖത്തിന് ആവശ്യമായ എട്ട് കൂറ്റന്‍ ക്രെയിനുകളും 24 യാര്‍ഡ് ക്രയിനുകളും അതോടെ തുറമുഖത്ത് എത്തും.
വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പലായ ഷെൻ ഹുവ15 ഇൽ മൂന്ന് കൂറ്റൻ ക്രെയിനുകളാണ് ഉണ്ടായിരുന്നത്.