കൊല്ലം മടത്തറ മുല്ലശ്ശേരിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് മരിച്ചു. മടത്തറ സ്വദേശി അൽത്താഫ് (25) ആണ് മരിച്ചത്. വീട്ടിലെ കിണറ്റിൽ ആട് വീണതിനെ തുടർന്ന് ആടിനെ എടുക്കുവാനായി അൽത്താഫ് ഇറങ്ങി. ഇന്ന് 12 മണിയോടുകൂടിയാണ് സംഭവം.
കിണറിനുള്ളില്‍ ഇറങ്ങി ആടിനെ കയറിൽ കെട്ടി മുകളിലേക്ക് കയറ്റിവിടുന്നതിനിടെ ഓക്സിജൻ ലെവല്‍ താഴുകയും അൽത്താഫ് കുഴഞ്ഞ് വീഴുകയുമായിരുന്നു. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഓക്സിജൻ ലഭ്യത കുറവായതിനാൽ പിന്മാറുകയായിരുന്നു. ഉടന്‍ തന്നെ കടയ്ക്കൽ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തി കരയ്ക്കെത്തിച്ചെങ്കിലും അൽത്താഫിനെ രക്ഷിക്കാനായില്ല. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരത്ത് ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു അല്‍ത്താഫ്. ഇന്നലെയായിരുന്നു അദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലെത്തിയത്.