: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

കാസർകോട് പൂട്ടികിടന്ന വീടുകൾ കുത്തിതുറന്ന് 45 പവനും 9 ലക്ഷവും കവർന്നു

കാസർകോട് ആളില്ലാത്ത വീടുകളിൽ മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം രണ്ട് വീടുകളിൽ നിന്നായി മോഷ്ടാക്കൾ അടിച്ചെടുത്തത് 45 പവൻ. മഞ്ചേശ്വരത്തും മൊഗ്രാൽപുത്തൂരിലുമാണ് മോഷണം നടന്നത്. മഞ്ചേശ്വരം മച്ചമ്പാടിയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും 9.5 പവൻ സ്വർണ്ണവും ഒൻപത് ലക്ഷം രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്. പ്രവാസിയായ ഇബ്രാഹിം ഖലീലിന്‍റെ വീട്ടിലാണ് മോഷണം നടന്നത്.

കാസർകോട് മൊഗ്രാൽപുത്തൂരിലും ഇബ്രാഹിം എന്നയാളുടെ വീട്ടിലാണ് മറ്റൊരു മോഷണം നടന്നത്. ഇയാളും കുടുംബവും വീട് പൂട്ടി ബന്ധുവീട്ടിൽ പോയ തക്കത്തിനായിരുന്നു മോഷണം. വീട് കുത്തി തുറന്ന് കള്ളൻമാർ അടിച്ചെടുത്തത് 35 പവൻ സ്വർണ്ണാഭരണങ്ങളാണ്. ആളില്ലാത്ത വീട് നോക്കി മോഷണങ്ങൾ പതിവായതോടെ കള്ളന്മാരെ പേടിച്ച് കഴിയുകയാണ് കാസർകോട് ജില്ലയിലുള്ളവർ. അടുത്തിടെ ഉപ്പള, നെല്ലിക്കട്ട, തൃക്കരിപ്പൂര്‍ മംഗൽപ്പാടി എന്നിവിടങ്ങളിലും വ്യാപക മോഷണം നടന്നിരുന്നു. ആളില്ലാത്ത വീട് നോക്കിയാണ് കാസര്‍കോട് ജില്ലയിലെ വിവിധ ഇടങ്ങളില്‍ മോഷണം തുടരുന്നത്. വാതില്‍ പൊളിച്ചോ, കുത്തി തുറന്നോ ആണ് കള്ളന്മാര‍് അകത്ത് കയറുന്നത്.

ഇതിനിടെ കഴിഞ്ഞ ദിവസം ആലുവയ്ക്കടുത്ത് ആലങ്ങാട് പലചരക്ക് കടകുത്തിത്തുറന്ന് മോഷ്ടാക്കൾ ഇരുപതിനായിരം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു. ഇവിടെ നിന്നും അയ്യായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. വെളിയത്തുനാട് പറേലിപളളത്തെ റഷീദിന്‍റെ കടയിലാണ് മോഷണം. ഹെൽമറ്റും ഗ്ലൗസും ധരിച്ചെത്തിയ രണ്ടുപേർ കമ്പിപ്പാര ഉപയോഗിച്ച് കടകുത്തിത്തുറന്ന് അകത്തുകയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും കിട്ടിയിട്ടുണ്ട്. വൃക്ക രോഗിയായ റഷീദ് നാട്ടുകാരുടെ സഹായത്തോടെയാണ് കട തുടങ്ങിയിരുന്നത്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News