: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

ശക്തമായ മഴയും വെള്ളക്കെട്ടും; ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കുട്ടനാട്: ശക്തമായ മഴയും വെള്ളക്കെട്ടും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധിയാണ്. തിരുവല്ല താലൂക്കിലെ നെടുംപ്രയാർ എംടിഎൽപി സ്കൂളിനും മല്ലപ്പളളി താലൂക്കിലെ വെണ്ണിക്കുളം സെൻ്റ് ബഹനാൻസ് യുപി സ്കൂളിനും നാളെ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പാലക്കാട്, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരത്തേ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം, സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് വ്യാപക നാശമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ 19-ന് സംസ്ഥാനത്ത് പുതിയ ന്യൂനമർദമെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. വടക്കൻ കേരളത്തിലും ഇടുക്കിയിലും മഴ കനക്കും. കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ റെഡ് അലേർട്ട് ആണ്. കാറ്റ് ആഞ്ഞു വീശാൻ സാധ്യതയുണ്ടെന്നും അപകടകരമായ മരച്ചില്ലകൾ മുറിച്ചു മാറ്റണമെന്നും മന്ത്രി നിർദ്ദേശിച്ചു. തദ്ദേശസ്ഥാപനങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

എറണാകുളം എടവനക്കാട്ട് കടൽക്ഷോഭമുള്ള സ്ഥലങ്ങളിൽ മന്ത്രി പി രാജീവ്‌ സന്ദർശനം നടത്തി. കടൽക്ഷോഭം രൂക്ഷമായതിനാൽ പ്രദേശവാസികൾ ദുരിതത്തിലാണ്. കടലേറ്റം രൂക്ഷമായ പ്രദേശങ്ങളിലായിരുന്നു സന്ദർശനം. 185 കോടിയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും തീരദേശത്ത് ജീവിക്കുന്ന ജനങ്ങൾക്ക് വേണ്ടി സർക്കാർ നിലകൊള്ളുന്നുണ്ടെന്നും പി രാജീവ്‌ പറഞ്ഞു. കടൽത്തീരം സംരക്ഷിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ല. സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരം നൽകണം. സാമ്പത്തിക ഞെരുക്കം ഇല്ലായിരുന്നെങ്കിൽ പെട്ടെന്ന് ഇടപെടാൻ കഴിയുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News