: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

അന്വേഷണത്തിനൊടുവിൽ നദിയിലെ മണൽത്തിട്ടയ്ക്ക് സമീപം പുതിയ സിഗ്നൽ കിട്ടി ഇത് അർജുൻ്റെ ട്രക്കിന് സമാനമായതെന്ന് നിഗമനം

ഷിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിൽ കാണാതായ ട്രക്കിൽ നിന്ന് നിർണായക സിഗ്നൽ കിട്ടി. ഐബോഡ് ഡ്രോണുകളുടെ പരിശോധനയ്ക്കിടെ നദിയിലെ ഒരു മൺകൂനയുടെ അരികിൽ നിന്നാണ് സിഗ്നൽ ലഭിച്ചത്. അർജുൻ്റെ ട്രക്ക് ആണെന്നാണ് നിഗമനം. നേരത്തെ നദിയിൽ നിന്നും മൂന്ന് സിഗ്നലുകൾ ലഭിച്ചിരുന്നു. ട്രക്കിന്റേയും മണ്ണിടിച്ചിലിൽ ഒലിച്ച് പോയ ടവറിന്റെയും സിഗ്നലുകളാകാമെന്നാണ് നേരത്തെയുണ്ടായിരുന്ന നിഗമനം. ട്രക്കിൽ നിന്നാണെന്ന് കരുതുന്ന സിഗ്നൽ 60 മീറ്റർ അകലത്തിലും അഞ്ച് മീറ്റർ താഴ്ചയിലുമാണ് ലഭിച്ചത്. ട്രക്കും ക്യാബും വേർപെട്ടിട്ടില്ല.

എന്നാൽ കനത്ത മഴയെത്തുടർന്ന് മുങ്ങൽ വിദഗ്ധർക്ക് നദിയിലേക്ക് ഇറങ്ങാൻ കഴിയുന്നില്ല. ഒഴുക്ക് ശക്തമായതിനാൽ മുങ്ങൽ വിദഗ്ധർക്ക് നദിയിലേക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. ഇപ്പോഴിറങ്ങുന്നത് ഡൈവർമാരുടെ ജീവൻ അപകടത്തിലാക്കുമെന്ന് നാവികസേന വിലയിരുത്തൽ. ഐബോഡ് ടീം ഡ്രോണുകളുടെ പരിശോധന തിരയലിന് അത്യന്താപേക്ഷിതമാണ്. വെള്ളത്തിനടിയിൽ ഉപയോഗിക്കാവുന്ന ക്യാമറകൾ ഉപയോഗിച്ച് വ്യക്തമായ ചിത്രങ്ങൾ പകർത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. രണ്ട് നീളമുള്ള ബൂം എക്‌സ്‌കവേറ്ററുകൾ പരിശോധനയ്ക്കായി നദിക്ക് സമീപമുള്ള മണ്ണ് നീക്കം ചെയ്യുന്നു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News