ഡൽഹി: വയനാട് ഉരുൾപൊട്ടൽ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. പിഎംഎന്‍ആര്‍എഫില്‍ നിന്നാണ് സഹായം പ്രഖ്യാപിച്ചത്.
കേന്ദ്രത്തിൻ്റെ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി, മുഖ്യമന്ത്രിയുമായും കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരുമായി പ്രധാനമന്ത്രി ചർച്ച നടത്തിയപ്പോൾ മോദി ബിജെപി അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്രമന്ത്രി ജോർജ് കുര്യനുമായും കൂടിക്കാഴ്ച നടത്തി.
വയനാട് ചൂരൽമല ജില്ലയിലെ മുണ്ടക്കൈയിലാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ഉരുൾപൊട്ടലുണ്ടായത്. മരണസംഖ്യ ഉയരുകയാണ്. പലരും മണ്ണിനടിയിലായി. ജനവാസ മേഖലയിലാണ് മണ്ണിടിഞ്ഞത്. നിരവധി വീടുകൾ ഒലിച്ചുപോയി. രക്ഷാപ്രവർത്തനം തുടരുകയാണ്. മന്ത്രിമാർ സംഭവസ്ഥലത്തേക്ക് എത്തും.