കൽപറ്റ: വയനാട്ടിലെ മേപ്പാടി ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് അടിയന്തര സഹായത്തിന് അഞ്ചു കോടി രൂപ അനുവദിക്കുന്നതിന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുമതി നൽകി. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയും ദുരന്തത്തിൽ തമിഴ്നാടിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ചു കോടി രൂപ അനുവദിച്ചു.
കൽപ്പറ്റ : വയനാട് പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശവാസിയായ കേശവൻ എന്നയാളുടെ ആടിനെ കടുവ കൊന്നു. കടുവയ്ക്ക് വേണ്ടി കൂടുകൾ വച്ച് വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് വളർത്തുമൃഗത്തെ ആക്രമിച്ചത്. മൂന്ന് …