fbpx
: :
3

What's New?

തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് ഐബി ഉദ്യോഗസ്ഥൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം. ഇതുമായി ബന്ധപ്പെട്ട് ഐബിയിലും പേട്ട പോലീസിലും പരാതി നൽകിയ കുടുംബം, മേഘയുടെ അമ്മാവൻ സന്തോഷ് …

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ മക്കളുമായി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മകൾ ഭർത്താവിന്റെ വീട്ടിൽ നേരിട്ട ക്രൂര പീഡനത്തെക്കുറിച്ച് കോട്ടയത്ത് ആത്മഹത്യ ചെയ്ത …

തിരുവനന്തപുരം: ആശാ പദ്ധതിയുടെ വിഹിതത്തിൽ കേരളത്തോട് അവഗണന ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ, കേരളം കേന്ദ്രത്തിന്റെ നിലപാടിനെ തികഞ്ഞ അവഗണനയായി വിലയിരുത്തുന്നു. 2023-24 വർഷത്തിൽ ആശാ പ്രവർത്തകരുടെ ഇൻസെന്റീവ് …

തിരുവനന്തപുരം: ഇടത്തരം വിലയിൽ ഫ്ലാഗ്ഷിപ്പ് അനുഭവം നൽകുന്ന സ്മാർട്ട്‌ഫോൺ മോഡലാണ് വൺപ്ലസ് 13ആർ (OnePlus 13R). വൺപ്ലസ് 13 സീരീസിലെ പ്രീമിയം മോഡൽ, വൺപ്ലസ് 13, 69,999 രൂപയിൽ ആരംഭിക്കുന്നതിനാൽ, …

എമ്പുരാൻ എന്ന ചിത്രം ലോകം കാത്തിരിക്കുന്ന ഒരു കൃതിയാണ്. ആദ്യ ഭാഗത്തിൽ ഖുറേഷി എബ്രാമിന്റെ പടത്തലവനായി പൃഥ്വിരാജ് വേഷമിട്ടിരുന്നു. എന്നാൽ, രണ്ടാം ഭാഗത്തിൽ പൃഥ്വിരാജിന് കൂടുതൽ കഥാപശ്ചാത്തലമുണ്ട്. സയീദ് മസൂദിനും …

ബംഗാളി നടിയുടെ പരാതി; രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

തിരുവനന്തപുരം: ബംഗാളി നടിക്കെതിരായ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിർദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കും.

രഞ്ജിത്തിനെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് നടി ഇന്ന് ഇമെയിൽ വഴി പരാതി നൽകി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.

ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പര്‍ശിച്ചു. കൊച്ചി കടവന്ത്രയിലെ അപ്പാർട്ട്‌മെൻ്റിലാണ് സംഭവം. അപ്പാർട്ട്മെൻ്റിലേക്ക് ക്ഷണിച്ചത് രഞ്ജിത്താണ്. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാനാണ് ക്ഷണിച്ചത്. ലക്ഷ്യം സിനിമയല്ലെന്ന് മനസ്സിലാക്കി ഹോട്ടൽ മുറിയിലേക്ക് മടങ്ങി. സംവിധായക സുഹൃത്തായ ജോഷി ജോസഫിനോട് സംഭവം അറിയിച്ചതായി നടിയുടെ പരാതിയിൽ പറയുന്നു.

സംവിധായകൻ രഞ്ജിത്തിൻ്റെ പാലേരിമാണിക്യം എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെയാണ് ദുരനുഭവം ഉണ്ടായതെന്ന് നടി പറഞ്ഞു. മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം കൈകളിലും വളകളിലും കഴുത്തിലും മുടിയിലും അടിച്ചെന്ന് നടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Recent News