തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. തെക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
മാന്നാർ കടലിടുക്കിൽ ശക്തമായ ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ തമിഴ്‌നാടിൻ്റെ തെക്കൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയും ഒറ്റപ്പെട്ട ഇടിമിന്നലും പ്രതീക്ഷിക്കുന്നു. ഇന്നും നാളെയും (ഡിസംബർ 12, 13) ചിലയിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് പ്രധാന കാലാവസ്ഥാ വകുപ്പ് അറിയിച്ചു.