ചെന്നൈ: തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം. അപകടത്തെ തുടർന്ന് ഏഴ് പേർ മരിച്ചു. ഇന്ന് രാത്രി 9.30 ഓടെയായിരുന്നു അപകടം. ദിണ്ടിഗൽ-തിരുച്ചരപ്പള്ളി റോഡിലെ സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. മരിച്ച ഏഴുപേരിൽ മൂന്നു വയസ്സുള്ള ഒരു ആൺകുട്ടിയും ഉൾപ്പെടുന്നു. ആറ് രോഗികൾ ലിഫ്റ്റിൽ കുടുങ്ങി.
മരിച്ച ഏഴുപേരിൽ അഞ്ചുപേരുടെ തിരിച്ചറിയൽ രേഖ കണ്ടെത്തിയിട്ടുണ്ട്. തേനി സ്വദേശി സുറോളി (50), ഭാര്യ സുബലക്ഷ്മി (45), മാരിയമാൾ (50), മാരിയമാളിൻ്റെ മകൻ മണിമുരുകൻ (28), രാജശേഖർ (35) എന്നിവരാണ് മരിച്ചത്. മൂന്ന് വയസുള്ള ആൺകുട്ടി ഉൾപ്പെടെ മറ്റ് മൂന്ന് പേരുടെ വിവരങ്ങൾ അറിവായിട്ടില്ല. സംഭവത്തെ തുടർന്ന് മന്ത്രി പ്രിയസാമി സ്ഥലത്തുണ്ടായിരുന്നു. അതേസമയം, ലിഫ്റ്റിൽ കുടുങ്ങിയ ആറുപേരെയും രക്ഷപ്പെടുത്തിയതായി ജില്ലാ മേധാവി അറിയിച്ചു.
കൂടുതൽ ഫയർഫോഴ്‌സും ആംബുലൻസും സ്ഥലത്തെത്തി. നൂറിലധികം രോഗികൾക്കായി രൂപകൽപ്പന ചെയ്ത ആശുപത്രിയിലാണ് സംഭവം. തീ ആളിപ്പടരുമ്പോൾ നിരവധി പേർ ആശുപത്രിയിൽ ഉണ്ടായിരുന്നു. 11.30 ഓടെ ആശുപത്രിയിലെ എല്ലാ രോഗികളും ഡിസ്ചാർജ് ചെയ്തു. 50ലധികം ആംബുലൻസുകൾ ആശുപത്രിയിലെത്തിച്ചു. വൈകുന്നേരത്തോടെ എല്ലാ രോഗികളെയും ആംബുലൻസിൽ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.