മലപ്പുറം: കൊണ്ടോട്ടിയിലെ നവവധുവിന്റെ മരണത്തിൽ ഭർത്താവിന്റെ കുടുംബത്തിനെതിരെ ബന്ധുക്കൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ഭർത്താവ് അബ്ദുൾ വാഹിദ് ഷഹാനയെ നിറത്തിന്റെ പേരിൽ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് ബന്ധുക്കൾ പറഞ്ഞു. കറുത്ത നിറം കാരണം അവളെ വെയിൽ കൊള്ളരുതെന്ന് പരിഹസിച്ചുവെന്നും അവർ ആരോപിച്ചു.
ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞ് പരിഹസിച്ചു. സഹപാഠികൾ വഴി മാത്രമാണ് വിവരം അറിഞ്ഞത്. രണ്ട് ആഴ്ച മുമ്പാണ് ഷഹാന ഈ കാര്യത്തെക്കുറിച്ച് തങ്ങളോട് പറഞ്ഞതെന്ന് അമ്മാവൻ സലാം പറഞ്ഞു. വിവാഹ ബന്ധത്തിൽ കടക്കാതെ ഒഴിഞ്ഞു പോകാൻ ആഗ്രഹിക്കുന്നുവെന്ന് വാഹിദിന്റെ അമ്മ പറഞ്ഞു. വാഹിദിന്റെ അമ്മയുടെ കാലിൽ കെട്ടിപ്പിടിച്ച് ഷഹാന പൊട്ടികരഞ്ഞുവെന്ന് ബന്ധുക്കൾ പറയുന്നു. ഈ സംഭവത്തിൽ പൊലീസ് വഴി ഔദ്യോഗികമായി പരാതി നൽകുമെന്ന് അമ്മാവൻ സലാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ല്യാണം കഴിഞ്ഞ 20 ദിവസം കഴിഞ്ഞ് വിദേശത്ത് പോയ ശേഷം, കുട്ടിയുടെ നിറം പ്രശ്നമാണെന്ന് ഭർത്താവ് അബ്ദുൽ വാഹിദ് വിളിച്ചതായി ഷഹാന അബ്‍ദുൾ സലാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്കാനാവാതെ, കൊണ്ടോട്ടി സ്വദേശിനിയായ 19 കാരിയായ ഷഹാന മുംതാസ് ആത്മഹത്യ ചെയ്തു. ഇന്നലെ രാവിലെ 10 മണിയോടെയാണ് മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിൽ, ഭർത്താവിനും കുടുംബത്തിനുമെതിരെ ഷഹാനയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.