: :
3

What's New?

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ ഗുരുതരമായ അനാസ്ഥ കാട്ടിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോക്ടർ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിയായ 28കാരിയുടെ …

തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണത്തിന് പോലീസ് കേസെടുത്തു. വർഷങ്ങൾക്ക് മുമ്പ് തൊടുപുഴയിൽ നടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് പോലീസ് കേസെടുത്തു. …

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, വയനാട്, …

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു മാസം തികയുന്നു. സർക്കാർ കണക്കുകൾ പ്രകാരം 231 പേർ മണ്ണിടിച്ചിലിൽ മരിച്ചു. 78 പേരെ ഇനിയും കാണാതായിട്ടുണ്ട്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും …

തിരോധാന കേസില്‍ വന്‍ ട്വിറ്റ്; നൗഷാദിനെ ജീവനോടെ കണ്ടെത്തി, ഡിവൈഎസ്പി ഓഫീസിലെത്തിച്ചു

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാന കേസിൽ വന്‍ വഴിത്തിരിവ്. കൊല ചെയ്തുവെന്ന് ഭാര്യ പൊലീസിന് മൊഴി നല്‍കിയ നൗഷാദിനെ ജീവനോടെ കണ്ടെത്തി. തൊമ്മൻകുത്ത് ഭാഗത്ത് നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത്. നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു.

2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്ന് അഫ്സാന പൊലീസിനോട് പറഞ്ഞു.

വീട്ടുവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം എന്നായിരുന്നു ഇവരുടെ മൊഴി. ഭർത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ അഫ്സാനയുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. തെളിവ് നശിപ്പിക്കൽ, പൊലീസിനെ കബളിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ അഫ്സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൊഴിയുടെ അസ്ഥാനത്തില്‍ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉൾപ്പെടുന്ന പ്രദേശത്ത് പരിശോധനയും നടത്തിയിരുന്നു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

Live Cricket Score Updates

Recent News