കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് മര്‍ദ്ദനം. വാഹനം മാറ്റാന്‍ ഹോണ്‍ മുഴക്കിയത് ചോദ്യം ചെയ്തായിരുന്നു കാര്‍ ഡ്രൈവറുടെ മര്‍ദ്ദനമെന്നാണ് പരാതി. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഡ്രൈവര്‍ സുബൈര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
എറണാകുളം ഡിപ്പോയിലെ ഡ്രൈവറാണ് സുബൈര്‍. ഇന്ന് രാവിലെ 7.30യോടെയായിരുന്നു സംഭവം. സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് അന്വേഷണം ആരംഭിച്ചു.